Quantcast

പെരുമ്പാവൂരിൽ യുവാവിന്‍റെ കുത്തേറ്റ നഴ്സിങ് വിദ്യാർഥിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മൂന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-06 09:38:28.0

Published:

6 Sept 2023 3:07 PM IST

perumbavoor murder attempt; health condition of a nursing student remains critical,പെരുമ്പാവൂരിൽ കൊലപാതകശ്രമം, നഴ്സിങ് വിദ്യാർഥിനി, ആരോഗ്യനില ഗുരുതരമായി തുടരുന്നു,
X

കൊച്ചി: പെരുമ്പാവൂരിൽ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന നഴ്സിങ് വിദ്യാർഥി അൽക്കയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മൂന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഇരിങ്ങോൾ സ്വദേശി ബേസിൽ അൽക്കയെ വീട്ടിൽക്കയറി ആക്രമിച്ചത്. ഇതിന് പിന്നാലെ ബേസിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം യുവാവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

അൽക്കയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെട്ടേറ്റ മുത്തശ്ശൻ ഔസേപ്പിനും മുത്തശ്ശി ചിന്നമ്മയ്ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. പെണ്‍കുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

TAGS :

Next Story