Quantcast

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി; മേയർക്കും എം.എൽ.എക്കുമെതിരെ ഡ്രൈവര്‍ യദു നൽകിയ ഹരജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്

MediaOne Logo

Web Desk

  • Published:

    6 May 2024 1:07 AM GMT

mayor  driver
X

തിരുവനന്തപുരം: മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദു എൽ.എച്ച് നൽകിയ ഹരജി ഇന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എ സച്ചിൻ ദേവ് എന്നിവരടക്കം അഞ്ചുപേർ ചേർന്ന് തന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നുമാണ് യദുവിന്റെ ആവശ്യം.

ഇതിനിടെ ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹരജിയിൽ കോടതി നിർദേശം വന്നതിനെത്തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. ഇക്കാര്യം ഇന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിക്കും. എന്നാൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തണമെന്ന ആവശ്യമായിരിക്കും യദുവിന്റെ അഭിഭാഷകൻ ഉന്നയിക്കുക.


TAGS :

Next Story