Quantcast

'കേരള സ്‌റ്റോറി'ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി; സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ്

സിനിമയുടെ നിര്‍മ്മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സും നോട്ടീസില്‍ മറുപടി നല്‍കണം

MediaOne Logo

Web Desk

  • Updated:

    2026-02-19 10:18:14.0

Published:

19 Feb 2026 3:36 PM IST

Petition filed in High Court against Kerala Story
X

കൊച്ചി: കേരളത്തെ കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന വിവാദ സിനിമ 'കേരള സ്റ്റോറി-2'നെതിരെ ഹൈക്കോടതിയില്‍ ഹരജി. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹരജി. ഹരജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു. സിനിമയുടെ നിര്‍മ്മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സും നോട്ടീസില്‍ മറുപടി നല്‍കണം.

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹരജി നല്‍കിയത്. ഹരജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. വിവാദ സിനിമയായ 'കേരള സ്റ്റോറി'യുടെ തുടര്‍ച്ചയെന്നോണമാണ് 'കേരള സ്‌റ്റോറി 2' ഒരുക്കിയത്. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

TAGS :

Next Story