Quantcast

പെട്രോളിനും ഡീസലിനും രണ്ടു രൂപ സാമൂഹ്യ സുരക്ഷാ സെസ്; ഇന്ധനവില ഉയരും

ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനും സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2023-02-03 06:27:00.0

Published:

3 Feb 2023 6:10 AM GMT

petrol diesel price kerala budget 2023
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വര്‍ധിക്കും. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിലൂടെ 750 കോടി രൂപ അധികമായി പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനും സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി. 500 മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് 40 രൂപ നിരക്കിലുമാണ് സാമൂഹ്യ സെസ്. 400 കോടി രൂപ അധികമായി ഇതിലൂടെ പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.

ഫ്ളാറ്റ്, അപ്പാർട്ട്മെന്‍റ് മുദ്രവില കൂട്ടി 7 ശതമാനമാക്കി. അഞ്ച് ശതമാനത്തില്‍ നിന്നാണ് ഏഴ് ശതമാനമാക്കിയത്. ഭൂമിയുടെ ന്യായവില പുതുക്കി 20 ശതമാനം കൂട്ടി. അതായത് ഭൂമിവില, പെട്രോള്‍ - ഡീസല്‍ വില, ഫ്ലാറ്റ്, അപ്പാര്‍ട്ട്മെന്‍റ് വില, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവില എന്നിവ കൂടും. അതേസമയം വൈദ്യുതി വാഹനങ്ങളുടെ ഒറ്റത്തവണ നികുതി കുറച്ചു. അഞ്ച് ശതമാനമാണ് കുറച്ചത്.

TAGS :

Next Story