Quantcast

ഇന്ധനവില വീണ്ടും കൂടി; സംസ്ഥാനത്ത് വില നൂറിലേക്ക്

മെയ് നാലിന് ശേഷം ഇത് 24-ാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    14 Jun 2021 1:37 AM GMT

ഇന്ധനവില വീണ്ടും കൂടി; സംസ്ഥാനത്ത് വില നൂറിലേക്ക്
X

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഡീസലിനെ അടുത്തിടെയുണ്ടായ ഏറ്റവും വലിയ വര്‍ധനയാണിത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 98.39 രൂപയും ഡീസല്‍ ലിറ്ററിന് 93.74 രൂപയുമാണ് വില.

ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ വേണ്ടിയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത് എന്നായിരുന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വാക്‌സിന്‍ സൗജന്യമാക്കിയത് അടക്കമുള്ള കാര്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് ഇന്ധന നികുതിയില്‍ നിന്നാണ് എന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം.

കേരളത്തിലെ അടക്കം പല നഗരങ്ങളിലും ഇന്ധനവില കഴിഞ്ഞ ദിവസങ്ങളില്‍ 100 കടന്നിരുന്നു. മെയ് നാലിന് ശേഷം ഇത് 24-ാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

TAGS :

Next Story