സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി; കെ.ബി ഗണേഷ് കുമാര്‍ മന്ത്രിസഭയിലേക്ക്
ആന്‍റണി രാജുവും അഹമ്മദ് ദേവർകോവിലും സ്ഥാനമൊഴിയും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും. പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതിനൊപ്പം നിലവിലെ മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകളില്‍ മാറ്റം വരാനും സാധ്യതയുണ്ട്. സോളാർ വിവാദ പശ്ചാത്തലത്തിൽ കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിയാക്കണോയെന്നതിൽ സി.പി.എം നേതാക്കൾക്കിടയിൽ തന്നെ ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്. സ്പീക്കർ എ.എൻ ഷംസീർ മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്നും വീണാ ജോർജ് സ്പീക്കറായേക്കുമെന്നാണ് സൂചന.
പുനസംഘടന നവംബറിൽ നടക്കുമെന്നാണ് സൂചന. സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുമ്പോഴാണ് സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി നടക്കുന്നത്. ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും സ്ഥാനം ഒഴിയും. കെബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക് എത്തും. എ.കെ ശശീന്ദ്രനിൽ നിന്ന് വനം വകുപ്പ് ഗണേഷിന് നൽകിയേക്കും എന്നാണ് സൂചന. ഗതാഗത വകുപ്പ് എകെ ശശീന്ദ്രനും നൽകിയേക്കും എന്ന സൂചനയും നൽകുന്നുണ്ട്. സിപിഎം മന്ത്രിമാരിലും മാറ്റം വന്നേക്കും.
Adjust Story Font
16

