Quantcast

മുഖാമുഖം പരിപാടിയില്‍ ഷിബു ചക്രവർത്തിയുടെ ചോദ്യത്തിൽ ക്ഷോഭിച്ച് മുഖ്യമന്ത്രി

തൃശൂരില്‍ സാംസ്‌കാരിക പ്രവർത്തകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലായിരുന്നു സംഭവം

MediaOne Logo

Web Desk

  • Published:

    25 Feb 2024 5:47 PM GMT

PinarayiVijayan, ShibuChakravarthy, Pinarayi Vijayan scolds Shibu Chakravarthy for a question on KR Narayanan film institute in CMs Mukhamukham event
X

തൃശൂർ: മുഖാമുഖം പരിപാടിക്കിടെ ചോദ്യോമുന്നയിച്ചയാളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവാരത്തെക്കുറിച്ച് ഗാനരചയിതാവ് ഷിബു ചക്രവർത്തി ഉയർത്തിയ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രി സ്വരം കടുപ്പിച്ചത്. അഭിപ്രായം പറയാൻ അവസരം കിട്ടിയെന്നു കരുതി ഒരു സ്ഥാപനത്തെ ആക്ഷേപിക്കുന്ന തരത്തിൽ പറയരുതെന്ന് പിണറായി വിജയൻ പറഞ്ഞു.

തൃശൂരിൽ സാംസ്‌കാരിക പ്രവർത്തകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലായിരുന്നു സംഭവം. അവസരം തന്നാൽ എന്തും പറയാമെന്ന നിലയാകരുത് കാര്യങ്ങളെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിന് ചില പോരായ്മകളുണ്ട്. എന്നാൽ, ഇകഴ്ത്തിക്കാട്ടരുതെന്നും മുഖ്യമന്ത്രി മറുപടി നൽകി.

ഒരു സ്ഥാപനത്തെ ഇങ്ങനെയാണോ സമീപിക്കേണ്ടത്. അവിടെ കുട്ടികളെ അയക്കാൻ പാടില്ലെന്ന സന്ദേശമാണ് നിങ്ങൾ കൊടുക്കാൻ ശ്രമിച്ചത്. ഫലപ്രദമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. എന്തു വീഴ്ചയാണ് അതിനെപ്പറ്റി പറയാനുള്ളത്. ഒരു അഭിപ്രായം പറയാൻ അവസരം കിട്ടിയതുകൊണ്ട് ഒരു സ്ഥാപനത്തെ ആകെ ആക്ഷേപിക്കുന്ന തരത്തിൽ പറയരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Summary: Pinarayi Vijayan scolds Shibu Chakravarthy for a question on KR Narayanan film institute in CM's Mukhamukham event

TAGS :

Next Story