Quantcast

പാലാരിവട്ടത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി; രണ്ട് ദിവസം ജലവിതരണം മുടങ്ങും

തമ്മനം - പാലാരിവട്ടം റോഡിലെ ജല അതോറിറ്റിയുടെ പൈപ്പാണ് പൊട്ടിയത്

MediaOne Logo

Web Desk

  • Updated:

    2023-02-28 07:43:31.0

Published:

28 Feb 2023 12:17 PM IST

Pipeline burst
X

പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി . തമ്മനം - പാലാരിവട്ടം റോഡിലെ ജല അതോറിറ്റിയുടെ പൈപ്പാണ് പൊട്ടിയത്. വൻതോതിൽ ജലമൊഴുകിയതോടെ കടകളിൽ വെള്ളം കയറി. ആലുവയിൽ വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ആണ് പൊട്ടിയത്. രണ്ട് ദിവസം ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

വൈറ്റില, കടവന്ത്ര, എളമക്കര, കലൂർ, പാലാരിവട്ടം, വെണ്ണല, ചളിക്കവട്ടം, ചങ്ങമ്പുഴ നഗർ, പോണേക്കര എന്നിവിടങ്ങളിൽ ജലവിതരണമുണ്ടാകില്ല. ആലുവയിൽ നിന്ന് ജല വിതരണം നടത്തുന്ന പൈപ്പ് ലൈനിന്‍റെ പ്രധാന ബ്രാഞ്ചാണ് പൊട്ടിയത്.40 വർഷത്തിലധികം കാലപ്പഴളള പൈപ്പ് ലൈനാണിത്. പ്രധാന ബ്രാഞ്ചായതിനാൽ വെള്ളം ഒഴുകുമ്പോൾ ഉണ്ടായ അമിത പ്രഷറാണ് പൈപ്പ് പെട്ടാൻ കാരണമെന്നാണ് നിഗമനം. പ്രദേശത്തെ നിരവധി കടകളിൽ വെള്ളം കയറി.

പൈപ്പ് ലൈൻ പൂർവ്വസ്ഥിതിയിലാക്കാൻ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും വേണ്ടി വരും. കല്ലൂർ, പലാരിവട്ടം, വൈറ്റില തുടങ്ങിയ പ്രദേശങ്ങളിൽ പ്രശ്നങ്ങൾ പരിഹരിക്കും വരെ ജല വിതരണം മുടങ്ങും.പൈപ്പ് പൊട്ടിയ ആഘാതത്തിൽ പാലാരിവട്ടം തമ്മനം റോഡ് ഭാഗികമായി തകർന്നു. റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടിവരും.



TAGS :

Next Story