പി.ജെ ജോസഫ് മത്സത്തിനില്ല; തൊടുപുഴയിൽ അപു ജോസഫ് സ്ഥാനാര്‍ഥിയായേക്കും
ഈയാഴ്ച കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും

കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ സ്ഥാനാർഥി ധാരണയായി . ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പാർട്ടി ചെയർമാൻ പി.ജെ ജോസഫ് മത്സരിക്കില്ല . പകരം തൊടുപുഴയിൽ മകൻ അപു ജോസഫ് സ്ഥാനാർഥിയായേക്കും. ഈയാഴ്ച കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. ഇടുക്കി സീറ്റ് കോൺഗ്രസിന് വിട്ടുനൽകിയേക്കും.
കടുത്തുരുത്തി - മോൻസ് ജോസഫ്, കുട്ടനാട് - റെജി ചെറിയാൻ, ഏറ്റുമാനൂർ - തോമസ് ഉണ്ണിയാടൻ, ഇരിങ്ങാലക്കുട- കെ.വി കണ്ണൻ, തിരുവല്ല- വർഗീസ് മാമൻ, കോതമംഗലം- ഷിബു തെക്കുംപുറം, തൃക്കരിപ്പൂർ- അഡ്വ. എം.വിനോദ്,ചങ്ങനാശ്ശേരി- വിനു ജോബ്, വി.ജെ ലാലി എന്നിവരാണ് പരിഗണനയിലുള്ളത്.
Next Story
Adjust Story Font
16

