'എല്ലാവരുടെയും അനുമതിയോടെയാണ് കോളജുകൾക്ക് അംഗീകാരം നൽകിയത്'; അൽഫോൺസ് കണ്ണന്താനത്തിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് പി.ജെ ജോസഫ്
മന്ത്രിസഭയുടെ അനുമതിയില്ലാതെ കോളജുകൾക്ക് എൻഒസി നൽകിയെന്നായിരുന്നു അൽഫോൺസ് കണ്ണന്താനത്തിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: മന്ത്രിസഭയുടെ അനുമതിയില്ലാതെ കോളജുകൾക്ക് എൻഒസി നൽകിയെന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനത്തിന്റെ വെളിപ്പടുത്തലിൽ പ്രതികരണവുമായി മുൻ മന്ത്രി പി.ജെ ജോസഫ്. എല്ലാവരുടെയും അനുമതിയോടെയാണ് അംഗീകാരം നൽകിയതെന്ന് പിജെ ജോസഫ് പ്രതികരിച്ചു.
നായനാർ സർക്കാരിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ മന്ത്രി പി.ജെ ജോസഫിന്റെ ഒപ്പോടു കൂടിയാണ് 33 സ്വകാര്യ എൻജിനിയറിങ് കോളജുകൾക്ക് എൻഒസി നൽകിയതെന്നായിരുന്നു കണ്ണന്താനം പറഞ്ഞിരുന്നത്. മുഖ്യമന്ത്രി നായനാർ വിവരമറിഞ്ഞപ്പോൾ അൽഫോൺസിനെതിരെ നടപടിയെടുത്താൽ താൻ രാജിവെക്കുമെന്ന് പി.ജെ ജോസഫ് ഭീഷണി മുഴക്കിയെന്നും, തുടർന്ന് തന്‍റെ സസ്പെൻഷൻ ഒഴിവായെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞിരുന്നു. 'ദ വിന്നിങ് ഫോർമുല 52 വെയ്സ് ടു ചെയ്ഞ്ച് യുവർ ലൈഫ്' എന്ന പുസ്തകത്തിലാണ് അൽഫോൺസിന്റെ വെളിപ്പെടുത്തൽ.
Next Story
Adjust Story Font
16

