Quantcast

യെസ്: വീണ്ടും കെ.ടി ജലീലിന്‍റെ പഴയ പോസ്റ്റ് ഷെയര്‍ ചെയ്ത് പി. കെ ഫിറോസ്

ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്‍റെ യുദ്ധം എന്ന കെ.ടി ജലീലിന്‍റെ പഴയ ഒരു പോസ്റ്റിന്റെ ഒറ്റവരിയുടെ സ്ക്രീന്‍ഷോര്‍ട്ടാണ് ജലീലിന്‍റെ രാജിവിവരം അറിഞ്ഞപ്പോള്‍ ഫിറോസ് പങ്കുവെച്ചിരിക്കുന്നത്.

MediaOne Logo

Khasida Kalam

  • Published:

    13 April 2021 8:38 AM GMT

യെസ്: വീണ്ടും കെ.ടി ജലീലിന്‍റെ  പഴയ പോസ്റ്റ് ഷെയര്‍ ചെയ്ത് പി. കെ ഫിറോസ്
X

കെ.ടി ജലീലിന്‍റെ രാജിയില്‍, ജലീലിന്‍റെ പഴയ പോസ്റ്റ് തന്നെ കുത്തിപ്പൊക്കി പ്രതികരണവുമായി പി. കെ ഫിറോസ്. 2019 ല്‍ ജലീല്‍ ഇട്ട ഒരു പോസ്റ്റിന്റെ ഒരു സ്ക്രീന്‍ഷോട്ടാണ് ഫിറോസ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്‍റെ യുദ്ധം എന്ന കെ.ടി ജലീലിന്‍റെ പഴയ ഒരു പോസ്റ്റിന്റെ ഒറ്റവരിയുടെ സ്ക്രീന്‍ഷോര്‍ട്ടാണ് ജലീലിന്‍റെ രാജിവിവരം അറിഞ്ഞപ്പോള്‍ ഫിറോസ് പങ്കുവെച്ചിരിക്കുന്നത്. സ്ക്രീന്‍ഷോര്‍ട്ടിനൊപ്പം ''യെസ്' എന്ന് മാത്രമാണ് ഫിറോസ് കുറിച്ചിരുന്നത്.



തനിക്കെതിരായ ബന്ധുനിയമന ആരോപണത്തില്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിച്ചതിനെ പരിഹസിച്ച് 2019 ജൂലൈ 11 ന് കെ.ടി ജലീല്‍ ഫെയ്സ് ബുക്കില്‍ ഇട്ട ദീര്‍ഘമേറിയ ഒരു കുറിപ്പിന്‍റെ തലക്കെട്ടായിരുന്നു,. 'ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്‍റെ യുദ്ധം'. തനിക്കെതിരെ യൂത്ത് ലീഗ് നടത്തിയ ദുഷ്പ്രചരണങ്ങൾ ഹൈകോടതി ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണെന്നും ബന്ധുനിയമന കേസ് പിൻവലിച്ച് 'യൂത്ത് ലീഗിന്‍റെ സംസ്ഥാന "നുണപ്രചാരണ സെക്രട്ടറി" തടിയൂരിയത് കോടതിയുടെ ചോട്ടിൽ നിന്ന് ഒഴിവാകാനാണെന്ന് ആർക്കാണ് അറിയാത്തത്? -എന്നും കെ.ടി ജലീല്‍ കുറിപ്പില്‍ ആരോപിച്ചിരുന്നു

ബന്ധു നിയമന കേസിൽ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവ് വന്നതിന് പിന്നാലെ രാജിവെക്കില്ലെന്നും നിയമപരമായി നേരിടുമെന്നുമൊക്കെയായിരുന്നു കെ.ടി ജലീല്‍ പറഞ്ഞിരുന്നത്. ഹൈക്കോടതിയില്‍ ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ആ ഹരജി ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കെ ആണ് രാജിവെച്ചതായി ജലീലിന്‍റെ പ്രഖ്യാപനമുണ്ടായത്. ജലീലിന്‍റെ ഹരജി പിന്നീട് ഹൈക്കോടതി തള്ളുകയും ചെയ്തു.

TAGS :

Next Story