Quantcast

'പൊലീസ് എറിഞ്ഞ കല്ല് തിരിച്ചെറിയുക മാത്രമാണ് ചെയ്തത്'; യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചെന്ന് പി.കെ ഫിറോസ്

പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ ഫിറോസ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    18 Jan 2023 9:28 AM GMT

PK Firos
X

തിരുവനന്തപുരം: സേവ് കേരള മാർച്ചിനിടെ യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചെന്ന് പി.കെ ഫിറോസ്. പൊലീസ് എറിഞ്ഞ കല്ല് തിരിച്ചെറിയുക മാത്രമാണ് പ്രവർത്തകർ ചെയ്തത്. ഭിന്നശേഷിക്കാരനായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ പോലും ക്രൂരമായി മർദിച്ചു. പ്രവർത്തകരുടെ ദേഹത്തേക്കാണ് ഗ്രനേഡ് എറിഞ്ഞത്. പലരുടെയും തല പൊലീസ് തല്ലിപ്പൊട്ടിച്ചു. പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫിറോസ് പറഞ്ഞു.

സമാധാനപരമായി ആരംഭിച്ച മാർച്ച് ഉദ്ഘാടനത്തിന് ശേഷമാണ് അക്രമാസക്തമായത്. പി.കെ കുഞ്ഞാലിക്കുട്ടിയും പി.കെ ഫിറോസും സംസാരിച്ചതിന് പിന്നാലെ പ്രവർത്തകർ പൊലീസ് ബാരിക്കേഡിലേക്ക് തള്ളിക്കയറുകയായിരുന്നു. പ്രവർത്തകർ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഗ്രനേഡും കണ്ണീർവാതകവും ഉപയോഗിച്ചാണ് പൊലീസ് പ്രവർത്തകരെ നേരിട്ടത്.

24 ന്യൂസ് റിപ്പോർട്ടർ അൽ അമീനെ യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചു. മാധ്യമപ്രവർത്തകർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അക്രമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പി.കെ ഫിറോസ് പറഞ്ഞു.

TAGS :

Next Story