Quantcast

'ജീവിച്ചിരുന്നെങ്കിൽ ഗാന്ധിജി ആർ.എസ്.എസുകാരൻ ആകുമായിരുന്നു'; പികെ കൃഷ്ണദാസ്

"ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റു"

MediaOne Logo

Web Desk

  • Published:

    2 Oct 2021 4:43 AM GMT

ജീവിച്ചിരുന്നെങ്കിൽ ഗാന്ധിജി ആർ.എസ്.എസുകാരൻ ആകുമായിരുന്നു; പികെ കൃഷ്ണദാസ്
X

ഇന്ന് ജീവിച്ചിരുന്നെങ്കിൽ മഹാത്മാഗാന്ധി ആർ.എസ്.എസ് ആകുമായിരുന്നെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റുവെന്നും ഗാന്ധിയൻ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്കിലാണ് കൃഷ്ണദാസിന്റെ പ്രതികരണം.

കൃഷ്ണദാസിന്റെ കുറിപ്പ്

ആദർശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി.ഹിന്ദുവാണെന്ന് അഭിമാനിച്ചിരു ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു, ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കർമ്മസിദ്ധാവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, ദാർശനിക തലത്തിൽ ഗാന്ധി സ്വയംസേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നു.ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റു, നെഹ്‌റു കുഴിച്ചുമൂടിയ ഗാന്ധിയൻ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാൻ നരേന്ദ്രമോദി..

TAGS :

Next Story