Quantcast

ഒരു മുഴം നീളമുള്ള തുണി കണ്ടാൽ എന്തിനാണ് പേടി? പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ സംഭവം നിർഭാഗ്യകരം: പി.കെ കുഞ്ഞാലിക്കുട്ടി

കേരളത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്തതും സംഭവിക്കാൻ പാടില്ലാത്തതുമായ കാര്യമാണ് നടന്നതെന്നും കുഞ്ഞാലിക്കുട്ടി

MediaOne Logo

Web Desk

  • Published:

    17 Oct 2025 9:26 PM IST

ഒരു മുഴം നീളമുള്ള തുണി കണ്ടാൽ എന്തിനാണ് പേടി? പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ സംഭവം നിർഭാഗ്യകരം: പി.കെ കുഞ്ഞാലിക്കുട്ടി
X

Photo|P.K Kunhalikutty Facebook Page

മലപ്പുറം: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ വിദ്യാർഥിനിക്ക് ശിരോവസ്ത്ര വിലക്കേർപ്പെടുത്തിയതിൽ പ്രതികരണവുമായി മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പള്ളുരുത്തി സ്‌കൂളിലുണ്ടായത് വളരെയധികം നിർഭാഗ്യകരമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്തതും സംഭവിക്കാൻ പാടില്ലാത്തതുമായ കാര്യമാണ് നടന്നതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

നിയമം അനുസരിച്ച് വരികയാണെങ്കിൽ എന്നാണ് പ്രധാനധ്യാപിക പറഞ്ഞത്. എന്ത് നിയമമാണത്? കുട്ടിയുടെ തലയിൽ അധ്യാപികയുടേത് പോലെ തന്നെയുള്ള ഒരു മുഴം തുണി മറ്റുകുട്ടികളെ ഭയപ്പെടുത്തും, നിയമവിരുദ്ധമാണെന്നൊക്കെ പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിയത് നിർഭാഗ്യകമായൊരു സംഭവമാണ്. പൊതു സമൂഹം ഇതിനെ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

TAGS :

Next Story