'പ്രതിപക്ഷ നേതാവിനെ രാഷ്ട്രീയ വനവാസത്തിന് പോകാൻ സമ്മതിക്കില്ല , ആ പേടി പേടിക്കേണ്ട': പി.കെ കുഞ്ഞാലിക്കുട്ടി
ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്തതെന്ന് വി.ഡി സതീശന്

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ രാഷ്ട്രീയ വനവാസത്തിന് പോകാൻ സമ്മതിക്കില്ലെന്നും ആ പേടി പേടിക്കേണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർക്കൊപ്പം പാണക്കാട് വെച്ച് മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വി.ഡി സതീശന് ലീഗ് പൂര്‍ണ പന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്തതെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
ഇതിനിടെ വി.ഡി സതീശന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും രംഗത്ത് എത്തി. യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രഖ്യാപനം ധീരമാണെന്നായിരുന്നു വി.എം സുധീരന്റെ പ്രതികരണം.
Watch Video Report
Adjust Story Font
16

