Quantcast

സംവരണത്തിലെ സുപ്രിംകോടതി വിധി ആശങ്ക ഉളവാക്കുന്നത്: പി.കെ കുഞ്ഞാലിക്കുട്ടി

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായം കൊടുക്കണം. പക്ഷേ സംവരണത്തിൽ കൊണ്ടുവരുമ്പോൾ അത് സാമൂഹ്യനീതിയെ ബാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

MediaOne Logo

Web Desk

  • Published:

    7 Nov 2022 6:47 AM GMT

സംവരണത്തിലെ സുപ്രിംകോടതി വിധി ആശങ്ക ഉളവാക്കുന്നത്: പി.കെ കുഞ്ഞാലിക്കുട്ടി
X

മലപ്പുറം: സാമ്പത്തിക സംവരണത്തിലെ സുപ്രിംകോടതി വിധി ആശങ്ക ഉളവാക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സാമ്പത്തിക സംവരണം പിന്നാക്കം നിൽക്കുന്നവരുടെ അവസരം കുറയാൻ കാരണമാകും. ജാതി സംവരണത്തിൽ വെള്ളം ചേർക്കുന്നതാണ് ഈ തീരുമാനം. സാമ്പത്തിക സംവരണം വരുന്നതോടെ വിവേചനം കുറയ്ക്കാനുള്ള നടപടികളുടെ പ്രാധാന്യം കുറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായം കൊടുക്കണം. പക്ഷേ സംവരണത്തിൽ കൊണ്ടുവരുമ്പോൾ അത് സാമൂഹ്യനീതിയെ ബാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

വാർത്താസമ്മേളനത്തിൽനിന്ന് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ട ഗവർണറുടെ നടപടി ഏകാധിപത്യപരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമവിലക്ക് ജനാധിപത്യത്തിന് യോജിച്ചതല്ല. ഇത് ഗവർണർമാരുടെ പൊതുനിലപാടായി കാണണം. ഏതെങ്കിലും ഒരു സംസ്ഥാനത്തെ കാര്യമല്ല, തമിഴ്‌നാട് ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് നടക്കുന്നത്. ഇതിനെതിരെ കേരളത്തിൽ വലിയ എതിർപ്പുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടിയാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവെച്ചത്. ജഡ്ജിമാരിൽ അഞ്ചിൽ മൂന്നുപേർ ഭേദഗതിയെ പിന്തുണച്ചപ്പോൾ ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിയോജിപ്പ് രേഖപ്പെടുത്തി.

TAGS :

Next Story