Quantcast

സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ വെട്ടിച്ചുരുക്കാൻ ആലോചന

സിപിഐഎം സമ്മേളനങ്ങൾ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-01-21 14:04:34.0

Published:

21 Jan 2022 10:53 AM GMT

സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ വെട്ടിച്ചുരുക്കാൻ ആലോചന
X

സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ വെട്ടിച്ചുരുക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ ആലോചന. കോവിഡ് പ്രതിസന്ധിയിൽ ജില്ലാ സമ്മേളനം നടത്തുന്നതിനെതിരെ സിപിഎം രൂക്ഷമായ വിമർശനം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ സമ്മേളനങ്ങൾ വെട്ടി ചുരുക്കാൻ സിപിഎം ആലോചിക്കുന്നത്. സിപിഎം തൃശൂർ ജില്ലാ സമ്മേളനം നാളെ അവസാനിപ്പിക്കാനാണ് തീരുമാനം. ഞായാറാഴ്ച്ച സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു

അതേസമയം സിപിഐഎം സമ്മേളനങ്ങൾ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. സർക്കാർ പറയുന്നതനുസരിച്ചേ സമ്മേളനങ്ങൾ നടത്തുവെന്നും സിപിഎം ഈ വിഷയത്തിൽ യാതൊരു അഭിപ്രായ പ്രകടനവും നടത്തിയിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. സി പി എമ്മിന്റെ ആളുകൾക്ക് തന്നെ രോഗം പടർത്തണം എന്ന ആഗ്രഹം സി പി എമ്മിനുണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. വിഡി സതീശനെ പോലുള്ള നേതാക്കൾ വസ്തുതകൾ മനസ്സിലാക്കാതെ,സിപിഎമ്മിനെതിരെ ഇത്തരം പ്രസ്താവനകൾ നടത്തരുത്. സംസ്ഥാനത്തെ സ്ഥിതി ഗതികൾ വിലയിരുത്തി ആലപ്പുഴ സമ്മേളന നടത്തിപ്പിനെ കുറിച്ച് ആലോചിക്കും. കോടിയേരി വിശദീകരിച്ചു.

കോടിയേരിയെ കൂടാതെ സിപിഎം സമ്മേളനം തുടരുന്നതിനെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് രംഗത്തെത്തിയിരുന്നു. സി.പി.എം സമ്മേളനങ്ങളിൽ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് കലക്ടർമാരാണന്നും പരാതി വന്നാൽ നടപടികളെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രോട്ടോക്കോൾ പാലിക്കുമെന്ന് നേതാക്കൾ ഉറപ്പുനൽകിയിട്ടുണ്ട്. ഒരു കാറ്റഗറിയിലുംപെടാത്ത ജില്ലകളിൽ മുൻപ് പ്രഖ്യാപിച്ച മാനദണ്ഡങ്ങൾ ബാധകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story