സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇന്ന് തുടക്കം
രണ്ടാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് ജൂൺ 10ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അധ്യാന വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ ആരംഭിക്കും. ആദ്യ അലോട്ട്മെന്‍റ് ലഭിച്ചവർക്ക് രാവിലെ 10 മണി മുതൽ വ്യാഴാഴ്ച വൈകിട്ട് 5 മണി വരെ പ്രവേശനം നേടാം.
പത്താം ക്ലാസ് യോഗ്യത സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായാണ് പ്രവേശനത്തിന് എത്തേണ്ടത്. അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർ സ്ഥിരം പ്രവേശനമൊ, താൽക്കാലിക പ്രവേശനമോ നേടണം. താൽക്കാലിക പ്രവേശനം നേടുന്നവർ ഫീസ് അടയ്ക്കേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് ജൂൺ 10നും, മൂന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് 16 നും പ്രസിദ്ധീകരിക്കും. 18നാണ് ഈ അധ്യായന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക.
Next Story
Adjust Story Font
16

