Quantcast

ഫുട്ബോള്‍ കളിച്ച ശേഷം കാല്‍ കഴുകാനായി കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

മാനാഞ്ചിറ മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-09-01 05:19:27.0

Published:

1 Sept 2023 9:04 AM IST

Drowning Death
X

കോഴിക്കോട്: ഫുട്ബോള്‍ കളിച്ച ശേഷം കാല്‍ കഴുകാനായി കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കോഴിക്കോട് തിരുവണ്ണൂർ ചിറയില്‍ കാല്‍ കഴുകാനിറങ്ങിയ കിനാശ്ശേരി സ്വദേശി അമല്‍ ഫിനാനാണ് (17 )മരിച്ചത്.

വൈകിട്ട് 5.30 ഓടെ അമന്‍ കുളത്തില്‍ അകപ്പെട്ടത് കണ്ട നാട്ടുകാർ ഫയർഫോഴ്സിനെ അറിയിച്ചു. ഫയർഫോഴ്സെത്തി അമലിനെ പുറത്തെടുത്ത് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. മാനാഞ്ചിറ മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു.


TAGS :

Next Story