Quantcast

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

കഴിഞ്ഞ വർഷം 78.69 ആയിരുന്നു വിജയശതമാനം

MediaOne Logo

Web Desk

  • Updated:

    2025-05-22 12:27:36.0

Published:

22 May 2025 3:18 PM IST

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
X

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. പരീക്ഷ എഴുതിയ 3, 70,642 കുട്ടികളിൽ 2,88,394 പേർ ഉപരിപഠനത്തിന് അർഹത നേടി. 77.81 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറഞ്ഞു.

കഴിഞ്ഞ വർഷം 78.69 ആയിരുന്നു വിജയശതമാനം. 0.88 ശതമാനമാണ് ഈ വർഷം കുറവ് വന്നത്. എറണാകുളം ജില്ലയിലാണ് വിജയശതമാനം കൂടുതൽ (83.09). വിജയശതമാനം കുറവ് കാസർകോട് ജില്ലയിലാണ്‌ (71.09). 57 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതൽ കുട്ടികൾക്ക് എ പ്ലസ് ലഭിച്ചത് മലപ്പുറത്താണ്. സർക്കാർ സ്കൂളിൽ 73.23 ശതമാനം വിജയം. 30,145 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. സേ പരീക്ഷകൾ ജൂൺ 23 മുതൽ ആരംഭിക്കും.

എസ്എസ്എൽസി പരീക്ഷാഫലം വന്ന് 12 ദിവസങ്ങൾക്ക് ശേഷമാണ് പ്ലസ് ടു ഫലവും സർക്കാർ പുറത്തുവിടുന്നത്. മൂന്നര മുതൽ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും. മാർച്ച് ആറ് മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്.

വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 70.06 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 71.42 ശതമാനമായിരുന്നു വിജയം.

ഈ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം

www.results.hse.kerala.gov.in

www.prd.kerala.gov.in

results.kerala.gov.in

examresults.kerala.gov.in

result.kerala.gov.in

results.digilocker.gov.in

www.results.kite.kerala.gov.in.

മൊബൈൽ ആപ്പ്:

PRD Live, SAPHALAM 2025, iExaMS – Kerala

Next Story