Quantcast

മുൻ എംഎൽഎ പി.എം മാത്യു അന്തരിച്ചു

പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം

MediaOne Logo

Web Desk

  • Published:

    30 Dec 2025 8:26 AM IST

മുൻ എംഎൽഎ പി.എം മാത്യു അന്തരിച്ചു
X

കോട്ടയം: മുന്‍ എംഎല്‍എ പി.എം മാത്യു അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. സംസ്‌കാരം നാളെ ഉച്ച കഴിഞ്ഞ് നടക്കും. കടുത്തുരുത്തി മണ്ഡലത്തിലെ മുന്‍ എംഎല്‍എയായിരുന്നു. കേരള കോണ്‍ഗ്രസ് എം അംഗമായിരുന്ന പി.എം മാത്യു അവസാന കാലഘട്ടത്തില്‍ യുഡിഎഫിനെ പിന്തുണച്ചിരുന്നു.

1950 സെപ്റ്റംബര്‍ 30ല്‍ ജനിച്ച ഇദ്ദേഹം 1991-96 കാലയളവില്‍ നിയമസഭംഗമായിരുന്നു. ബിരുദമെടുത്തതിന് പിന്നാലെ എല്‍എല്‍ബി കോഴ്‌സ് പൂര്‍ത്തിയാക്കി.

ചെയര്‍മാന്‍, കമ്മിറ്റി ഓണ്‍ പെറ്റീഷന്‍സ് (1993-95) ഉം (1995-96), ഒ.ഡി.ഇ.പി.സി, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ്; വൈസ് ചെയര്‍മാന്‍, കെ.എസ്.എഫ്.ഇ; വൈസ് പ്രസിഡന്റ്, റബ്ബര്‍ മാര്‍ക്ക്; കേരള യൂണിവേഴ്‌സിറ്റി സെനറ്റ്, സ്റ്റേറ്റ് മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ്, സ്റ്റേറ്റ് എഡ്യൂക്കേഷന്‍ അഡൈ്വസറി ബോര്‍ഡ് അംഗം; കെ.എസ്.സി, കെ.വൈ.എഫ് പ്രസിഡന്റ്; ജനറല്‍ സെക്രട്ടറി, കേരള കോണ്‍ഗ്രസ് (എം) എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടി എന്ന പേരില്‍ രൂപീകരിച്ച പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.

TAGS :

Next Story