Quantcast

ഹരിത വിവാദത്തിന് പിന്നില്‍ ഗൂഢാലോചന; തര്‍ക്കത്തിന് കാരണം നവാസിന്റെ പരാമര്‍ശങ്ങളല്ലെന്ന് പി.എം.എ സലാം

താന്‍ മാത്രമല്ല ചര്‍ച്ചകളില്‍ പങ്കെടുത്തത്. സ്വാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കുട്ടി അഹമ്മദ് കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ മുനീര്‍ തുടങ്ങിയവരെല്ലാം വിവിധ ഘട്ടങ്ങളില്‍ ഹരിത നേതാക്കളുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    12 Sep 2021 10:10 AM GMT

ഹരിത വിവാദത്തിന് പിന്നില്‍ ഗൂഢാലോചന; തര്‍ക്കത്തിന് കാരണം നവാസിന്റെ പരാമര്‍ശങ്ങളല്ലെന്ന് പി.എം.എ സലാം
X

ഹരിത വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ഹരിത ഭാരവാഹികള്‍ക്ക് നിഗൂഢമായ ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നു. പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പി.എം.എ സലാം പറഞ്ഞു. എം.എസ്.എഫ് പൊന്നാനി മണ്ഡലം കണ്‍വന്‍ഷനിലാണ് സലാം ഹരിത വിവാദത്തെക്കുറിച്ച് വിശദീകരിച്ചത്.

വിവാദങ്ങള്‍ക്ക് പിന്നില്‍ എം.എസ്.എഫിലെ ഗ്രൂപ്പിസമാണ്. ഹരിത തര്‍ക്കത്തിന് കാരണം നവാസിന്റെ പരാമര്‍ശങ്ങളല്ല. തര്‍ക്കം മുമ്പ് തന്നെ തുടങ്ങി, നവാസിന്റെ വാക്കുകള്‍ വീണ് കിട്ടിയത് ആയുധമാക്കുകയായിരുന്നു. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പാര്‍ട്ടിയിലായിരുന്നു പറയേണ്ടത്. എന്നാല്‍ നേതൃത്വത്തെ അറിയിക്കേണ്ടതിന് പകരം ചാനലുകളെ ആണ് അറിയിച്ചിരുന്നത്. നാല് വര്‍ഷമായി ഹരിതയുടെ യോഗത്തില്‍ പങ്കെടുക്കാത്തവര്‍ വരെ പരാതിയില്‍ ഒപ്പിട്ടിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലീഗ് നേതൃത്വം പലതവണ ഹരിത നേതാക്കളുമായി ചര്‍ച്ച നടത്തി. എന്നാല്‍ യോഗത്തില്‍ പ്രശ്‌നം തീര്‍ത്തവര്‍ ചാനലുകളില്‍ വന്ന് യോഗതീരുമാനത്തിന് എതിരായി വാര്‍ത്ത കൊടുത്തെന്നും സലാം പറഞ്ഞു.

താന്‍ മാത്രമല്ല ചര്‍ച്ചകളില്‍ പങ്കെടുത്തത്. സ്വാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കുട്ടി അഹമ്മദ് കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ മുനീര്‍ തുടങ്ങിയവരെല്ലാം വിവിധ ഘട്ടങ്ങളില്‍ ഹരിത നേതാക്കളുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇത്രയധികം ചര്‍ച്ചകള്‍ നടത്തിയിട്ടും ഹരിതയുടെ പരാതി പരിഗണിച്ചില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും പി.എം.എ സലാം പറഞ്ഞു.

TAGS :

Next Story