Quantcast

പെരുന്നാൾ അവധി റദ്ദാക്കിയത് പ്രതിഷേധാർഹം; വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് പി.എം.എ സലാം

പെരുന്നാൾ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സർക്കാർ വെള്ളിയാഴ്ചത്തെ അവധി ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഏറെ പ്രതിഷേധാർഹമാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    5 Jun 2025 3:09 PM IST

പെരുന്നാൾ അവധി റദ്ദാക്കിയത് പ്രതിഷേധാർഹം; വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കണമെന്ന്  പി.എം.എ സലാം
X

കോഴിക്കോട്: നേരത്തെ പ്രഖ്യാപിച്ച പെരുന്നാൾ അവധി റദ്ദാക്കിയത് പ്രതിഷേധാർഹമാണെന്നും വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു.

ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സർക്കാർ ഓഫീസുകൾക്ക് ജൂൺ 6ന് (നാളെ) വെള്ളിയാഴ്ച നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പെരുന്നാൾ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സർക്കാർ വെള്ളിയാഴ്ചത്തെ അവധി ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഏറെ പ്രതിഷേധാർഹമാണ്. വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്.

പെരുന്നാൾ ശനിയാഴ്ച ആയതിനാൽ പ്രത്യേക അവധി നൽകേണ്ടിവരുന്നുമില്ല. ഈ സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂൺ 6ന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണം. വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ നടപടി ഉടനെ പിൻവലിക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെടുന്നുവെന്ന് പി.എം.എ സലാം പറഞ്ഞു.

ബലിപെരുന്നാളിന്റെ സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി ഇന്ന് ഉത്തരവിറക്കിയത്. ബലിപെരുന്നാൾ ശനിയാഴ്ച ആയതിനാലാണ് വെള്ളിയാഴ്ച നേരത്തെ നിശ്ചയിച്ചിരുന്ന അവധി മാറ്റി സർക്കാർ ഉത്തരവ് ഇറക്കിയത്.വെള്ളിയാഴ്ചത്തെ വിദ്യാലയങ്ങളുടെ അവധിയും മാറ്റി.

അതേസമയം, ബലി പെരുന്നാള്‍ ദിനമായ ശനിയാഴ്ച പോസ്റ്റല്‍ വകുപ്പില്‍ പ്രവൃത്തി ദിനം. വെള്ളിയാഴ്ചത്തെ അവധി ശനിയാഴ്ചയിലേക്ക് മാറ്റണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിച്ചില്ല. ശനിയാഴ്ചയും ജോലിയെടുക്കേണ്ട ഓപറേറ്റിംഗ് വിഭാഗം ജീവനക്കാരാണ് പ്രതിസന്ധിയിലായത്.കേന്ദ്ര അവധി കലണ്ടർ പ്രകാരമാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. ഉടൻ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

TAGS :

Next Story