Quantcast

അട്ടപ്പാടിയില്‍ ആദിവാസി ഊരില്‍ പൊലീസ് അതിക്രമമെന്ന് പരാതി

പൊലീസ് ഉദ്യോഗസ്ഥൻ 17 വയസുകാരന്‍റെ മുഖത്തടിച്ചതായും സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചതായും പരാതിയുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-08-08 13:08:05.0

Published:

8 Aug 2021 9:20 AM GMT

അട്ടപ്പാടിയില്‍ ആദിവാസി ഊരില്‍ പൊലീസ് അതിക്രമമെന്ന് പരാതി
X

അട്ടപ്പാടിയിൽ ഊരുമൂപ്പനെയും മകനെയും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായി പരാതി. ഷോളയൂർ വട്ട്‌ലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകൻ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. കുടുംബ തർക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീസ് നടപടി.

മുരുകന്‍റെ 17 വയസുള്ള മകനെ പൊലീസ് ഉദ്യോഗസ്ഥൻ മുഖത്തടിച്ചതായും സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചതായും പരാതിയുണ്ട്. പശുവിനെ മേയ്ക്കാൻ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വലിയ പ്രശ്‌നമാവുകയും പൊലീസ് കേസെടുക്കുകയും ചെയ്തത്.ഈ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഊരുമൂപ്പനെയും മകനെയും അറസ്റ്റ് ചെയ്യാനായി പൊലീസ് എത്തിയപ്പോഴാണ് സംഭവം.

അറസ്റ്റ് തടസപ്പെടുത്താൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കൃത്യനിർവഹണം തടസപ്പെടുത്തിയതിനെ തുടർന്നാണ് നടപടിയെന്ന് പൊലീസ് വിശദീകരണം. സംഭവത്തിൽ പ്രതിഷേധിച്ച് ആദിവാസി ആക്ഷൻ കൗൺസിൽ നേരത്തെ ഷോളയൂർ പൊലീസ് സ്റ്റേഷന് മുമ്പിലും ഇപ്പോൾ അഗളി എഎസ്പി ഓഫീസിനു മുന്നിലും പ്രതിഷേധിക്കുകയാണ്. 17 വയസുകാരന്റെ മുഖത്തടിച്ച പൊലീസുകാരനെതിരേ കർശന നടപടിയെടുക്കണമെന്നാണ് ആവശ്യം.

TAGS :

Next Story