കളമശ്ശേരി കഞ്ചാവ് കേസ്: അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
കൊച്ചിയിൽ പരിശോധന ശക്തമാക്കി

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക്കിൽനിന്ന് കഞ്ചാവ് പിടികൂടിയതിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ച കൂടുതൽ ആളുകളെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. എട്ടോളം പൂർവ വിദ്യാർത്ഥികൾ കോളജിൽ കഞ്ചാവ് എത്തിച്ചു നൽകിയിട്ടുണ്ട് എന്നാണ് വിവരം.
കഴിഞ്ഞദിവസം കഞ്ചാവ് പിടികൂടിയ സംഭവത്തിലെ പ്രധാനിയായ വിദ്യാർത്ഥിയ്ക്കും കഞ്ചാവെത്തിച്ച ഇതര സംസ്ഥാനക്കാരനും വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. അതേസമയം കോളേജുകളുടെ പരിസരം കേന്ദ്രീകരിച്ച് പൊലീസ് പരിശോധന ശക്തമാക്കി.
കളമശ്ശേരി കുസാറ്റിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലുകളും പിജികളും കേന്ദ്രീകരിച്ച് ഇന്നലെ നടത്തിയ വ്യാപക പരിശോധനയിൽ കൂടുതൽ ലഹരി വസ്തുക്കളും പൊലീസ് കണ്ടെടുത്തു . ഒരു വിദ്യാർത്ഥിയിൽ നിന്ന് രണ്ട് ഗ്രാം കഞ്ചാവും ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. കൊച്ചിയിൽ റോഡുകളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16

