Quantcast

കെ.പി മോഹനൻ എംഎൽഎക്ക് നേരെ കൈയേറ്റം; സ്വമേധയാ കേസെടുത്ത് പൊലീസ്

സംഭവത്തിൽ പരാതി നൽകില്ലെന്നും പൊലീസ് സ്വമേധയാ കേസെടുക്കുകയാണെങ്കിൽ സഹകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-10-02 13:26:33.0

Published:

2 Oct 2025 4:10 PM IST

കെ.പി മോഹനൻ എംഎൽഎക്ക് നേരെ കൈയേറ്റം; സ്വമേധയാ കേസെടുത്ത് പൊലീസ്
X

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ.പി മോഹനനെതിരായ കയ്യേറ്റത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസെടുത്തത്.

തനിക്ക് പരിചയമുള്ളവരാണ് ആക്രമിച്ചതെന്നും പ്രദേശത്തെ മലിനജല വിഷയത്തിൽ ബന്ധപ്പെട്ടവരുമായി ഞായറാഴ്ച ചർച്ച നടത്തുമെന്നും കെ.പി. മോഹനൻ എംഎൽഎ പറഞ്ഞു. സംഭവത്തിൽ പരാതി നൽകില്ലെന്നും പൊലീസ് സ്വമേധയാ കേസെടുക്കുകയാണെങ്കിൽ സഹകരിക്കുമെന്നും എംഎൽഎ പ്രതികരിച്ചിരുന്നു.

ഇന്ന് രാവിലെ കണ്ണൂർ പെരിങ്ങത്തൂരിൽ വച്ചാണ് മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തത്. പ്രദേശത്തെ ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നത്തെ ചൊല്ലിയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പരാതിയെ തുടർന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡ് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. മാലിന്യ പ്രശ്‌നത്തിൽ എംഎൽഎ ഇടപെട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

TAGS :

Next Story