Quantcast

അപായപ്പെടുത്താനായി ആക്രമിച്ചോ?; നഗരസഭാംഗത്തിന്റെ മരണത്തിൽ അന്വേഷണം ശക്തമാക്കി

നേരത്തെ വാഹന പാർക്കിങ്ങുമായി തർക്കമുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഇത് ആക്രമണത്തിന് കാരണമായോ എന്നും അന്വേഷിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-03-30 16:17:11.0

Published:

30 March 2022 2:33 PM GMT

അപായപ്പെടുത്താനായി ആക്രമിച്ചോ?; നഗരസഭാംഗത്തിന്റെ മരണത്തിൽ അന്വേഷണം ശക്തമാക്കി
X

ബൈക്കിലെത്തിയ ഒരു സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭ കൗൺസിലർ മരിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. കേസിലെ പ്രതികളിലൊരാളായ അബ്ദുൽ മജീദിനെ കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണ്. തലയ്ക്കും നെറ്റിക്കും ഗുരുതര പരിക്കേറ്റ നഗരസഭാംഗത്തിന് വെട്ടേറ്റിരുന്നുവെന്ന നിഗമനം ഇന്നലെ തന്നെയുണ്ടായിരുന്നു. അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബൈക്കിലെത്തിയവർ ആക്രമിച്ചുവെന്നും വിലയിരുത്തപ്പെട്ടിരുന്നു. സംഭവത്തിൽ മഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ വാഹന പാർക്കിങ്ങുമായി തർക്കമുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഇത് ആക്രമണത്തിന് കാരണമായോ എന്നും അന്വേഷിക്കുന്നുണ്ട്. ഇദ്ദേഹമുൾപ്പെടെ അഞ്ചുപേർ കാറിലുണ്ടായിരുന്നു. എന്നാൽ അവർക്കാർക്കും പരിക്കില്ല. ബൈക്കിലെത്തിയവർ ഹെൽമെറ്റ് ഉപയോഗിച്ച് കാറിന്റെ ചില്ല് തകർത്ത ശേഷമാണ് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നുണ്ട്.

ഇന്നലെ രാത്രി 10.30 മണിയോടെ പയ്യനാട് വെച്ചാണ് മഞ്ചേരി നഗരസഭ 16ാം വാർഡ് അംഗവും ലീഗ് നേതാവുമായ തലാപ്പിൽ അബ്ദുൽ ജലീലിന് മർദനമേറ്റത്. കാറിൽ സഞ്ചരിക്കവേ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ജലീലിനെ ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് ഇന്ന് വൈകീട്ടോടെ മരണപ്പെട്ടത്.

അതേസമയം, നഗരസഭ അംഗത്തിന്റെ കൊലപാതകത്തെ തുടർന്ന് മഞ്ചേരിയിൽ നാളെ ഹർത്താൽ നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. മഞ്ചേരി നഗരസഭ പരിധിയിൽ രാവിലെ ആറു മുതൽ ഖബറടക്കം തീരുന്നത് വരെയാണ് ഹർത്താൽ.



Police have intensified their probe into the death of a Manjeri municipal councilor who was injured in an attack by a group on a bike.

TAGS :

Next Story