Quantcast

പൊലീസ് മിന്നൽ പരിശോധന; കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ പിടികൂടി

പൊലീസും ഡോഗ് സ്ക്വാഡും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളും ചേർന്നായിരുന്നു പരിശോധനകൾ.

MediaOne Logo

Web Desk

  • Published:

    17 Sept 2023 6:55 AM IST

Police Inspection in ernakulam district drugs including cannabis were seized
X

കൊച്ചി: എറണാകുളം ജില്ലയിലെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ പിടികൂടി. പെരുമ്പാവൂർ- മൂവാറ്റപ്പുഴ മേഖലയിൽ 38 കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തു.

പൊലീസും ഡോഗ് സ്ക്വാഡും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളും ചേർന്നായിരുന്നു പരിശോധനകൾ. നഗരങ്ങളിലെ ലോഡ്ജുകൾ ബസ്‌ സ്റ്റാന്റുകൾ, ബാറുകൾ, അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പെരുമ്പാവൂരിൽ നിന്ന് 7000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുകളും പിടികൂടി.

വിവിധ കുറ്റകൃത്യങ്ങൾക്ക് 17 കേസും രജിസ്റ്റർ ചെയ്തു. മുവാറ്റുപ്പുഴ നഗരത്തിൽ നടത്തിയ പരിശോധനയിൽ 21 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശത്തെ തുടർന്ന് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.

TAGS :

Next Story