തിരുവനന്തപുരത്ത് ലഹരി സംഘത്തെ പിടികൂടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് നേരെ അക്രമം
കുഴിയിലേക്ക് തള്ളിയിട്ട ഷിർജുവിന്റെ കാലിൽ മൂന്ന് പൊട്ടലുകളുണ്ട്

തിരുവനന്തപുരം:തിരുവനന്തപുരത്ത് ലഹരി സംഘത്തെ പിടികൂടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് നേരെ അക്രമം.അയിരൂർ പൊലീസ് സ്റ്റേഷനിലെ ഷിർജുവിനാണ് പരിക്കേറ്റത്. കുഴിയിലേക്ക് തള്ളിയിട്ട ഷിർജുവിന്റെ കാലിൽ മൂന്ന് പൊട്ടലുകളുണ്ട്. പൊലീസ് സംഘത്തെ തള്ളിമാറ്റി പ്രതികൾ രക്ഷപെട്ടു.
ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ തീരദേശത്ത് നടത്തിയ പൊലീസ് റെയ്ഡിൽ ഒരാൾ പിടിയിലായി. പെരുമാതുറ സ്വദേശിയായ അസറുദ്ധീനാണ് പിടിയിലായത്.ഹാർബറുകളിലും ബോട്ട് ലാൻഡിങ് ഏരിയകളിലും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
മലപ്പുറം തിരൂരങ്ങാടിയിൽ എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിലായി.പന്താരങ്ങാടി പാറപ്പുറം സ്വദേശികളായ അഫ്സൽ, സൈഫുദ്ധീൻ എന്നിവരാണ് പിടിയിലായത്..ഇവരിൽ നിന്ന് 1.18 ഗ്രാം എംഡിഎംഎ പിടികൂടി. രാസ ലഹരി അളക്കാൻ ഉപയോഗിക്കുന്ന ത്രാസും പൊലീസ് പിടികൂടി.
Next Story
Adjust Story Font
16

