എറണാകുളത്ത് പൊലീസുകാർക്ക് കുത്തേറ്റു; ആക്രമണം കൊലക്കേസ് പ്രതി മുന്നയുടെ നേതൃത്വത്തിൽ
സംഘർഷം പരിഹരിക്കാനെത്തിയ പൊലീസുകാർക്ക് നേരെയാണ് മുന്നയും സുഹൃത്തുക്കളും ചേർന്ന് കത്തിവീശിയത്

കൊച്ചി: എറണാകുളത്ത് ജോലിക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം. ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജിതിൻ, കോൺസ്റ്റബിൾ രാഗേഷ് എന്നിവർക്കാണ് കുത്തേറ്റത്. കൊലക്കേസ് പ്രതിയായ മുന്നയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെട്രോൾ പമ്പിന് സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം ബസുമായി കൂട്ടിയിടിച്ച കാറിലെ യാത്രക്കാർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ന് വീണ്ടും ബസ് തടഞ്ഞുനിർത്തി യാത്രക്കാരുമായി സംഘം തർക്കത്തിലേർപ്പെട്ടു.
സംഘർഷം പരിഹരിക്കാനെത്തിയ പൊലീസുകാർക്ക് നേരെയാണ് മുന്നയും സുഹൃത്തുക്കളും ചേർന്ന് കത്തിവീശിയത്. ആക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
Next Story
Adjust Story Font
16

