Quantcast

തെളിവില്ലെന്ന്; കൂട്ട ബലാത്സം​ഗക്കേസിൽ സി.ഐ സുനുവിനെ വിട്ടയച്ച് പൊലീസ്

നാളെ രാവിലെ പത്തിന് ഹാജരാവണം എന്നാവശ്യപ്പെട്ടാണ് വിട്ടയച്ചത്.

MediaOne Logo

Web Desk

  • Published:

    14 Nov 2022 4:53 PM GMT

തെളിവില്ലെന്ന്; കൂട്ട ബലാത്സം​ഗക്കേസിൽ സി.ഐ സുനുവിനെ വിട്ടയച്ച് പൊലീസ്
X

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ കസ്റ്റഡിയിലെടുത്ത സർക്കിള്‍ ഇന്‍സ്പെക്ടർ സുനുവിനെ വിട്ടയച്ച് പൊലീസ്. അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവില്ലെന്ന് പറഞ്ഞാണ് തൃക്കാക്കര പൊലീസ് ഉദ്യോ​ഗസ്ഥനെ വിട്ടയച്ചത്. ഇന്നലെയാണ് കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.ഐ പി.ആര്‍ സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്.

നാളെ രാവിലെ പത്തിന് ഹാജരാവണം എനാളെ രാവിലെ പത്തിന് ഹാജരാവണം എന്നാവശ്യപ്പെട്ടാണ് വിട്ടയച്ചത്.സി.ഐയെ കൂടാതെ കേസിൽ കസ്റ്റഡിയിലെടുത്ത മറ്റ് നാല് പേരെയും വിട്ടയച്ചെന്നാണ് സൂചന. ഇന്നത്തെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റുണ്ടാവുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും രാത്രിയോടെ വിട്ടയയ്ക്കുകയാണ് പൊലീസ് ചെയ്തിരിക്കുന്നത്.

ചോദ്യം ചെയ്യലില്‍ പി.ആര്‍ സുനു ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. യുവതിയുടെ വീട്ടുജോലിക്കാരി വിജയലക്ഷ്മി, ഭര്‍ത്താവിന്‍റെ സുഹൃത്ത് ശശി, ക്ഷേത്രം ജീവനക്കാരനായ അഭിലാഷ്, മറ്റൊരു പ്രതിയായ രാജീവ് എന്നിവരാണ് കസ്റ്റഡിയിലെടുത്ത മറ്റുള്ളവർ.

കേസില്‍ മൊത്തം ഏഴ് പ്രതികളാണുളളത്. രണ്ട് പേര്‍ ഒളിവിലാണ്. യുവതിയുടെ പരാതിയില്‍ ചില വൈരുധ്യങ്ങള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു. അതിനാല്‍ പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുളള ശ്രമത്തിലാണ് അന്വേഷണ സംഘം.

യുവതിയുടെ ഭർത്താവ് ജയിലിലാണ്. ഇയാളെ പുറത്തിറക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് തൃക്കാക്കര സിഐ എന്ന് പരിചയപ്പെടുത്തി ബന്ധപ്പെട്ട സുനു കൊച്ചിയിൽ രണ്ടിടങ്ങളിൽ വച്ച് മറ്റു പ്രതികൾക്കൊപ്പം ചേർന്ന് ബലാത്സം​ഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. ഇതിനു മുമ്പും മൂന്ന് പീഡനക്കേസുകളിൽ പ്രതിയാണ് സി.ഐ സുനു.

TAGS :

Next Story