Quantcast

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. മാധവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പൊലീസ് നീക്കി

പൊലീസ് നടപടിയിൽ ദുരൂഹതയുണ്ടെന്നും നിയമനടപടി സ്വീകരിക്കുമെന്നും മാധവൻകുട്ടി പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    22 Dec 2025 12:08 PM IST

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. മാധവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പൊലീസ് നീക്കി
X

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍.മാധവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മെറ്റ നീക്കി. കേരള പൊലീസിന്റെ ആവശ്യപ്രകാരം 15 വര്‍ഷമായുള്ള ഫേസ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റുകളാണ് പൊലീസ് നീക്കം ചെയ്തത്. പോസ്റ്റുകള്‍ നീക്കം ചെയ്തതായി മെറ്റ അറിയിച്ചു.

തനിക്കെതിരെ ആരോ നല്‍കിയ പരാതിയില്‍ തന്നെ അറിയിക്കുക പോലുംചെയ്യാതെ പൊലീസ് നടപടിയെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് മാധവന്‍കുട്ടി പറഞ്ഞു. പൊലീസിന്റെ നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഘപരിവാറിനെയും എന്‍ഡിഎ സര്‍ക്കാരിനെയും ശക്തമായി വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ മാധവന്‍കുട്ടി. ദേശാഭിമാനി മുന്‍ കണ്‍സല്‍ട്ടിങ് എഡിറ്ററായിരുന്നു അദ്ദേഹം. അടുത്ത കാലത്ത് സിപിഎം സ്വീകരിച്ച ചില വിഷയങ്ങളിലെ നിലപാടുകളെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

TAGS :

Next Story