Quantcast

രാമനാട്ടുകര സംഭവം; ചെർപ്പുളശ്ശേരി സംഘത്തിന്‍റെ ലക്ഷ്യം സ്വർണ്ണ കവർച്ച തന്നെയെന്ന് പൊലീസ്

പ്രതികളെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

MediaOne Logo

Web Desk

  • Updated:

    2021-06-25 10:43:14.0

Published:

25 Jun 2021 4:05 PM IST

രാമനാട്ടുകര സംഭവം; ചെർപ്പുളശ്ശേരി സംഘത്തിന്‍റെ ലക്ഷ്യം സ്വർണ്ണ കവർച്ച തന്നെയെന്ന് പൊലീസ്
X

രാമനാട്ടുകര സ്വർണ്ണകവർച്ചക്കേസില്‍ പൊലീസ് അറസ്റ്റുചെയ്ത ചെർപ്പുളശ്ശേരി സംഘത്തിന്‍റെ ലക്ഷ്യം സ്വർണ്ണ കവർച്ച തന്നെയെന്ന് പൊലീസ്. പൊലീസ് നിലമ്പൂർ കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് വിശദാംശങ്ങളുള്ളത്. പ്രതികളെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

ഇന്നോവ, ബൊലേറോ, ബൊലേനോ കാറുകളിലായാണ് സംഘമെത്തിയത്. പുലര്‍ച്ചെ 2.30ന് വിമാനത്താവളത്തിലെത്തുന്ന സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു പതിനഞ്ചംഗ സംഘത്തിന്‍റെ ലക്ഷ്യം. സ്വർണവുമായി എത്തിയവര്‍ കണ്ണൂർ ഭാഗത്തേക്ക്പോയി എന്നു തെറ്റിദ്ധരിച്ചാണ് അപകടത്തില്‍പ്പെട്ട ബൊലേറോ കാറിലുണ്ടായിരുന്നവർ പിന്തുടര്‍ന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും സമാന സംഘങ്ങളുമായുള്ള പങ്ക് അന്വേഷിക്കുണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലിനായി പ്രതികളില്‍ അഞ്ചു പേരെ അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു കൊണ്ടോട്ടി ഡി.വൈ.എസ്.പി നിലമ്പൂർ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്.

TAGS :

Next Story