എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചതില്‍ പൊലീസിന്റെ വിചിത്ര നടപടി; പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി കേസെടുത്തു
എഐജിയുടെ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്

പത്തനംതിട്ട: എഐജി വി.ജി വിനോദ്കുമാറിന്റെ സ്വകാര്യവാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ പൊലീസിന്റെ വിചിത്ര നടപടി. വാഹനമിടിച്ച് പരിക്കേറ്റയാളെ പ്രതിയാക്കി തിരുവല്ല പൊലീസ് കേസെടുത്തു.
കാല്‍നടയാത്രക്കാരനായ അതിഥി തൊഴിലാളിയാണ് കേസിലെ പ്രതി. എഐജിയുടെ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. കേസില്‍ എഐജി നേരിട്ട് ഇടപെടല്‍ നടത്തിയതില്‍ കടുത്ത അതൃപ്തിയതിലാണ് പത്തനംതിട്ട എസ്പി ആര്‍. ആനന്ദ്. കേസ് അന്വേഷണം എസ്പി ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു.
Next Story
Adjust Story Font
16

