Quantcast

സംസ്ഥാന പൊലീസ് സേനയിലെ ജോലിഭാരം ഗൗരവതരം, പരിശോധിച്ച് നടപടിയെടുക്കും: മുഖ്യമന്ത്രി

പൊലീസിലെ ജോലിഭാരവും ആത്മഹത്യാ നിരക്ക് കൂടുന്നതും മീഡിയവൺ വാർത്തകളിലൂടെ പുറത്തു കൊണ്ടുവന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-11-23 08:12:24.0

Published:

23 Nov 2023 7:08 AM GMT

സംസ്ഥാന പൊലീസ് സേനയിലെ ജോലിഭാരം ഗൗരവതരം, പരിശോധിച്ച് നടപടിയെടുക്കും: മുഖ്യമന്ത്രി
X

സുല്‍ത്താന്‍ബത്തേരി: പൊലീസുകാർക്ക് ജോലിഭാരം കൂടുതലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പക്ഷെ അത് പെരുപ്പിച്ച് കാണേണ്ടതില്ല. ഡ്യൂട്ടിയുടെ ഭാഗമായി മാത്രമല്ല മറ്റു ചില പ്രശ്നങ്ങൾ കൂടി ഉണ്ട്. ഇക്കാര്യം ഗൗരവമായി തന്നെയാണ് കാണുന്നത്. ജോലിഭാരം മൂലമുള്ള പ്രശ്നങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മീഡിയവൺ വാർത്താപരമ്പരയോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പൊലീസിലെ ജോലിഭാരവും ആത്മഹത്യാ നിരക്ക് കൂടുന്നതും മീഡിയവൺ വാർത്തകളിലൂടെ പുറത്തു കൊണ്ടുവന്നിരുന്നു. സേനയുടെ അംഗബലം കൂട്ടാനുള്ള നടപടി ഇഴഞ്ഞ് നീങ്ങുകയാണ്.

സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്കുള്ള നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് 22 ശതമാനം മാത്രമാണ് നിയമനം നടന്നത്. ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ കാസർകോഡ് നവകേരള സദസ്സിലെത്തിയും പരാതി നൽകിയിരുന്നു. ഉറക്കമൊഴിഞ്ഞ് പഠിച്ച്, കായികക്ഷമത പരീക്ഷയ്ക്ക് കഠിനമായി തയ്യാറെടുത്തവരാണ് നിയമനം കാത്തിരിക്കുന്നത്.

Watch Video Report


TAGS :

Next Story