Quantcast

മരണത്തിന് പിന്നാലെ 595 പവനിലധികം സ്വർണം കാണാതായി; കാസർകോട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി

മരണത്തിൽ സ്വർണം ഇരട്ടിപ്പിക്കൽ തട്ടിപ്പു സംഘത്തിലെ സ്ത്രീക്ക് പങ്കുണ്ടെന്ന് കുടുംബം

MediaOne Logo

Web Desk

  • Updated:

    2023-04-30 06:04:20.0

Published:

30 April 2023 6:01 AM GMT

A bus passenger in Malappuram was stabbed by a fellow passenger
X

കാസർകോട്: പൂച്ചക്കാട് ഫാറൂഖ് പള്ളിക്കു സമീപത്തെ ഗൾഫ് വ്യാപാരി എം.സി. ഗഫൂർ ഹാജി(53)യുടെ ദുരൂഹ മരണത്തിൽ സ്വർണ്ണം ഇരട്ടിപ്പിക്കൽ തട്ടിപ്പു സംഘത്തിലെ സ്ത്രീക്ക് പങ്കുണ്ടെന്ന് കുടുംബം. മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം ലഭിക്കുന്നതോടെ സംഭവത്തിൽ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

14ാം തീയതിയാണ് പ്രവാസി വ്യവസായി എം.സി. അബ്ദുൽ ഗഫൂറിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്നു കരുതി മൃതദേഹം ഖബറടക്കി. മരണത്തിന് പിന്നാലെ വീട്ടിൽ നിന്ന് 595 പവനിലധികം സ്വർണം കാണാതായതോടെയാണ് ഗഫൂറിന്റെ മരണത്തിൽ കുടുംബത്തിന് സംശയം തോന്നിയത്. പിന്നാലെ കുടുംബം ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. ബേക്കൽ ഡിവൈഎസ്പി സുനിൽ കുമാറിൻറെയും ആർ.ഡി.ഒയുടെയും സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ.

മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. നാട്ടിലെ സ്വർണ്ണം ഇരട്ടിപ്പിക്കൽ സംഘത്തിലെ സ്ത്രീയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ജിന്നുമ്മയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവർ നേരത്തെ ഹണി ട്രാപ്പ് കേസിലെ പ്രതി കൂടിയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷം കൂടുതൽ നടപടികൾക്കൊരുങ്ങുകയാണ് പൊലീസ്. സംഭവത്തിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.


A native of Poochkad, M.C. Abdugafoor's family says the woman who did the gold doubling scam is behind the mysterious death

TAGS :

Next Story