'പുതുതലമുറ പാർട്ടിയെ നയിക്കട്ടെ'; കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ
നേരത്തെ മുസ്ലിം ലീഗിൻ്റെ സംസ്ഥാന കമ്മിറ്റി ഓഫീസിലും സമാനമായ പോസ്റ്ററുകൾ ഉണ്ടായിരുന്നു

കോഴിക്കോട്: കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ നേതൃത്തിനെതിരെ പോസ്റ്ററുകൾ. മുനമ്പം വഖഫല്ലെന്ന് പറയാൻ പ്രതിപക്ഷനേതാവ് VD സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടി പുറത്താക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്.
പുതു തലമുറ പാർട്ടിയെ നയിക്കട്ടെ, മുനവ്വറലി ശിഹാബ് തങ്ങളെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററുകളിൽ ഉണ്ട്. നേരത്തെ മുസ്ലിം ലീഗിൻ്റെ സംസ്ഥാന കമ്മിറ്റി ഓഫീസിലും സമാനമായ പോസ്റ്ററുകൾ ഉണ്ടായിരുന്നു. അതെല്ലാം ഉടൻ തന്നെ നീക്കം ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മുസ്ലീം ലീഗിൽ പല നേതാക്കളുടെയും പ്രതികരണങ്ങൾ പുറത്തുവന്നിരുന്നു. മുനമ്പം വിഷയത്തിൽ രണ്ടഭിപ്രായം ഉണ്ടെന്ന തരത്തിലായിരുന്നു അവയെല്ലാം. ഏറ്റവുമൊടുവിൽ സാദിഖലി ശിഹാബ് തങ്ങൾ ഈ വിഷയത്തിൽ ഇനി പരസ്യ പ്രതികരണം പാടില്ലെന്ന് അറിയിച്ചിരുന്നു.
Next Story
Adjust Story Font
16

