Quantcast

സംസ്ഥാനത്തെ വൈദ്യുതിനിയന്ത്രണം പിൻവലിച്ചു

ഉപഭോക്താക്കൾ വൈകീട്ട് ആറ് മുതൽ 11 വരെ വൈദ്യുതി കുറച്ച് ഉപയോഗിക്കാനും നിർദേശം

MediaOne Logo

Web Desk

  • Updated:

    2022-04-30 13:25:07.0

Published:

30 April 2022 1:12 PM GMT

സംസ്ഥാനത്തെ വൈദ്യുതിനിയന്ത്രണം പിൻവലിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. രണ്ട് ദിവസമായി തുടരുന്ന 15 മിനിറ്റ് വൈദ്യുതി നിയന്ത്രണമാണ് പിൻവലിച്ചത്. മെയ് മൂന്നാം തീയതി മുതൽ അരുണാചൽപ്രദേശിൽ നിന്ന് വൈദ്യുതി ലഭിക്കും. പവർ എക്സ്ചേഞ്ചിൽ നിന്ന് യൂണിറ്റിന് 17 രൂപ നിരക്കിൽ 100 മെഗാവാട്ട് വൈദ്യുതി വാങ്ങാനും ധാരണയായി. ഉപഭോക്താക്കൾ വൈകീട്ട് ആറ് മുതൽ 11 വരെ വൈദ്യുതി കുറച്ച് ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.

ഏപ്രില്‍ 28ാം തീയതി മുതലാണ് സംസ്ഥാനത്തെ ഗ്രാമ പ്രദേശങ്ങളിൽ 15 മിനുറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൽക്കരി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നായിരുന്നു നിയന്ത്രണം. വൈകീട്ട് 6.30 മുതൽ 11 വരെയായിരുന്നു നിയന്ത്രണം.

TAGS :

Next Story