Quantcast

പിഎം ശ്രീ; നിലപാട് മാറ്റി പ്രകാശ് ബാബു, എം.എ ബേബിയെ പ്രശംസിച്ചു ജനയുഗത്തിൽ ലേഖനം

ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് എൽഡിഎഫ് മുന്നോട്ട് പോകുമെന്ന് സന്ദേശം ജനങ്ങൾക്ക് നൽകാനായെന്നും ലേഖനത്തിൽ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2025-10-30 10:28:56.0

Published:

30 Oct 2025 8:50 AM IST

പിഎം ശ്രീ; നിലപാട് മാറ്റി പ്രകാശ് ബാബു,  എം.എ ബേബിയെ പ്രശംസിച്ചു ജനയുഗത്തിൽ ലേഖനം
X

Photo| MediaOne

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിൽ നിലപാട് മാറ്റി സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം കെ.പ്രകാശ് ബാബു. പിഎം ശ്രീ ഒത്തുതീർപ്പിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയെ പ്രശംസിച്ചു ജനയുഗത്തിൽ ലേഖനമെഴുതി. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് എൽഡിഎഫ് മുന്നോട്ട് പോകുമെന്ന് സന്ദേശം ജനങ്ങൾക്ക് നൽകാനായെന്നും ലേഖനത്തിൽ പറയുന്നു.

കേന്ദ്ര സർക്കാരിന്റെ ഹിന്ദുത്വ വർഗീയ അജണ്ട സ്കൂൾതല വിദ്യാർത്ഥികളിലേക്ക് പകർത്താനുള്ള കേന്ദ്ര നീക്കത്തിന്റെ അപകടം തിരിച്ചറിഞ്ഞ ഇന്ത്യയിലെ ഇടതുപക്ഷം രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളും പ്രചരണങ്ങളും നടത്തി. എന്നാൽ കേന്ദ്രാനുകൂലികളായ ചില ഉന്നത ഉദ്യോഗസ്ഥർ തന്ത്രപരമായ വാദഗതികളിൽക്കൂടി ഈ പദ്ധതി പല സംസ്ഥാനത്തിലും നടപ്പിലാക്കാൻ ശ്രമിക്കുകയുണ്ടായി. കേരളത്തിന്റെ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ആവശ്യമായ ചർച്ചകൾ നടത്താതെ ഈ പദ്ധതിക്കുവേണ്ടിയുള്ള ധാരണാപത്രം ഒപ്പിട്ടു. ഇതു ചില അസ്വാരസ്യങ്ങൾക്ക് ഇടയാക്കി.

ഇടതുപക്ഷ പാർട്ടികളുടെ സംസ്ഥാന‑ദേശീയ നേതൃത്വം സജീവമായി ഈ വിഷയത്തിൽ ഇടപെടുകയും ബഹു. കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിസന്ധിക്ക് പരിഹാരമുണ്ടാവുകയും ചെയ്തു. സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി കേരളത്തിൽ ക്യാമ്പു ചെയ്തുകൊണ്ട് സിപിഐ — സിപിഐ(എം) സംസ്ഥാന സെക്രട്ടറിമാരുമായും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും ബന്ധപ്പെട്ട് ഉചിതമായ പരിഹാരം കണ്ടെത്താൻ ശ്രമിച്ചു. നിർണായകമായ ആ ഇടപെടലുകൾ ഫലം കണ്ടു. കേരള മുഖ്യമന്ത്രി എല്ലാ ചർച്ചകൾക്കും നേതൃത്വം നൽകി. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് എൽഡിഎഫ് മുന്നോട്ട് പോകുമെന്ന സന്ദേശം ജനങ്ങൾക്ക് നൽകാനും ഇതിൽക്കൂടി ഇടതു നേതൃത്വത്തിനു കഴിഞ്ഞുവെന്നും ലേഖനത്തിൽ പറയുന്നു.



TAGS :

Next Story