'കോഴ വിവാദം കെട്ടിച്ചമച്ചത്'; സുൽത്താൻബത്തേരി കോഴ കേസിൽ പ്രശാന്ത് മലവയല്‍
സുൽത്താൻ ബത്തേരിയിലെ ഒരു ഹോംസ്‌റ്റേയിൽ വെച്ച് സി കെ ജാനുവിന് പത്ത് ലക്ഷം രൂപ കൈക്കൂലി നൽകി എന്നാണ് കേസ്

സുൽത്താൻബത്തേരി കോഴ കേസിൽ ബിജെപി വയനാട് ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കോഴ വിവാദം കെട്ടിച്ചമച്ചതാണെന്ന് പ്രശാന്ത് മലവയൽ പറഞ്ഞു. കേസിൽ ഇനിയും ഹാജരാകുമെന്നും പ്രശാന്ത് മലവയൽ വ്യക്തമാക്കി
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. സി കെ ജാനുവിന് ബിജെപി പണം നല്‍കിയത് പ്രശാന്ത് മുഖേനയാണെന്ന് ജെ ആർ പി നേതാവ് പ്രസീത അഴീക്കോട് ആരോപണമുന്നയിച്ചിരുന്നു. സുൽത്താൻ ബത്തേരിയിലെ ഒരു ഹോംസ്‌റ്റേയിൽ വെച്ച് സി കെ ജാനുവിന് പത്ത് ലക്ഷം രൂപ കൈക്കൂലി നൽകി എന്നാണ് കേസ്.
Next Story
Adjust Story Font
16

