Quantcast

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള സന്നാഹം അവസാനഘട്ടത്തിലേക്ക്; രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലിലെത്തി

ഇന്നലെ വൈകിട്ട് വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യൻ എന്ന ആനയാണ് ചിന്നക്കനാലിൽ എത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-03-22 01:04:56.0

Published:

22 March 2023 12:58 AM GMT

ARIKOMBAN
X

അരിക്കൊമ്പന്‍

ഇടുക്കി: ഇടുക്കി ശാന്തൻപാറ , ചിന്നക്കനാൽ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരികൊമ്പന്‍ എന്ന കാട്ടാനയെ തളക്കാനായി രണ്ടാമത്തെ കുങ്കിയാനയും എത്തി. ഇന്നലെ വൈകിട്ട് വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യൻ എന്ന ആനയാണ് ചിന്നക്കനാലിൽ എത്തിയത്.

കോന്നി സുരേന്ദ്രൻ , കുഞ്ചു എന്നീ കുങ്കിയാനകളും ദൗത്യ സംഘാംഗങ്ങളും നാളെയെത്തും. ഇതോടെ അരികൊമ്പൻ ദൗത്യത്തിനുള്ള സന്നാഹങ്ങൾ പൂർണമാകും. 24ന് മോക് ഡ്രിൽ നടത്തി 25ന് ആനയെ മയക്ക് വെടിവെക്കും. ദൗത്യത്തിന്‍റെ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ശാന്തൻപാറ,ചിന്നക്കനാൽ പഞ്ചായത്തുകളിൽ ഇന്ന് ഉച്ചയ്ക്കുശേഷം യോഗം ചേരും .



TAGS :

Next Story