ചിറ്റൂരിൽ കള്ളിൽ ചുമമരുന്നിന്റെ സാന്നിധ്യം
സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പുകളെന്ന് കോൺഗ്രസ്

പാലക്കാട്: ചിറ്റൂരിൽ കള്ളിൽ ചുമമരുന്നിന്റെ സാന്നിധ്യം. ചിറ്റൂർ എക്സൈസ് റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽനിന്ന് ശേഖരിച്ച് കള്ളിലാണ് ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പുകളെന്ന് കോൺഗ്രസ് ആരോപിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് എക്സൈസ് ചിറ്റൂർ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നിന്ന് ശേഖരിച്ച കള്ള് കാക്കനാട് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. പരിശോധന ഫലത്തിൽ കള്ളിൽ ചുമയ്ക്കുള്ള മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി.
ചുമക്കുളള മരുന്നിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ എന്ന രാസപദാർത്ഥമാണ് കള്ളിൽ കണ്ടെത്തിയത്. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ശിവരാജനാണ് ഈ ഷാപ്പുകളുടെ ലൈസൻസി എന്നാണ് ആരോപണം.
സിപിഎം കുമാരന്നൂർ ബ്രാഞ്ച് സെക്രട്ടറി രംഗനാഥനാണ് ഷാപ്പുകളുടെ നടത്തിപ്പുകാരൻ എന്നും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ലൈസൻസിക്കും രണ്ടും വിതരണക്കാർക്കുമെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, ഷാപ്പുകൾ ഇതുവരെ അടച്ചുപൂട്ടിയിട്ടില്ല.
Adjust Story Font
16

