അഭിമാന നങ്കൂരം; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
രാജ്യത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്തു. രാജ്യത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് അഭിമാനനിമിഷമാണ്. വികസനത്തിലേക്ക് ഉള്ള രാജ്യത്തിൻ്റെ മഹാ കവാടം തുറക്കലാണിത്. നാടിൻ്റെ ഒരുമയും ഐക്യവുമാണ് കണ്ടത്. അദാനി ഗ്രൂപ്പ് നല്ല സഹകരണവും നൽകിഎന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.
LDF സർക്കാറിൻ്റെ ഇച്ചാശക്തിയാണ് വിഴിഞ്ഞം പൂർത്തിയായതെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. ചിലവിൻ്റെ ഭൂരിഭാഗവും കേരളമാണ് വഹിക്കുന്നത്. 818 കോടി വയ്പലിറ്റി ഫണ്ടാണ് കേന്ദ്രം നൽകിയത്. പ്രതിസന്ധികളിൽ കേരളം പകച്ച് നിന്നില്ല. 1996 ലെ ഇടതുപക്ഷ സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് വിഴിഞ്ഞം. ഇന്ത്യയുടെ വികസനത്തിന് ഈ പദ്ധതി സഹായിക്കും. 5000 അധികം തൊഴിൽ അവസരങ്ങൾ വരും. അഭിമാന പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രിക്ക് നന്ദി," അദ്ദേഹം വ്യക്തമാക്കി.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. രാവിലെ പത്തേകാലോടെയാണ് പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം വിഴിഞ്ഞത്ത് എത്തിയത്.
Adjust Story Font
16

