Quantcast

പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനത്തിൽ മെച്ചം തട്ടുകടക്കാർക്ക്: മന്ത്രി കെ.രാജൻ

വനിതാ സംവരണ ബിൽ 2024 തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ മോദിക്ക് ചങ്കൂറ്റമുണ്ടോയെന്ന് കെ. രാജന്റെ വെല്ലുവിളി

MediaOne Logo

Web Desk

  • Updated:

    2024-01-04 04:36:30.0

Published:

4 Jan 2024 4:15 AM GMT

മന്ത്രി കെ.രാജൻ
X

തൃശൂര്‍: പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനത്തിൽ മെച്ചം തട്ടുകടക്കാർക്ക് മാത്രമെന്ന് മന്ത്രി കെ.രാജന്റെ പരിഹാസം. തൃശൂർ കാണാൻ ആഗ്രഹമുള്ളത് കൊണ്ടാണ് മോദി വന്നത്. വടക്കുംനാഥന് മുന്നിലെ എല്ലാ ജഡകളും മുറിച്ചെന്നും ഇത് വരും ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

തൃശൂർ പൂരത്തെ കുറിച്ച് ആരും ആകുലപ്പെടേണ്ടതില്ല. വനിതാ സംവരണ ബിൽ 2024 തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ മോദിക്ക് ചങ്കൂറ്റമുണ്ടോയെന്ന് കെ. രാജന്റെ വെല്ലുവിളിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബരിമല, മതമേലധ്യക്ഷന്‍മാരുടെ വിരുന്ന് പരാമർശങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് ഇടത് മുന്നണിയുടെ തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യ പോലെ, ശബരിമലയേയും രാഷ്ട്രീയമായി ഉപയോഗിക്കുന്നെന്ന് ആരോപണം ഉന്നയിച്ചേക്കും.

ക്രൈസ്തവ സഭാധ്യക്ഷന്‍മാരുടെ അനുഗ്രഹം ലഭിച്ചുവെന്ന് പറയുന്ന പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ച് മൗനം പാലിച്ചതും രാഷ്ട്രീയ ചോദ്യമായി ഉന്നയിക്കാനാണ് എല്‍.ഡി.എഫ് നീക്കം.

കേരളത്തിലെ ബി.ജെ.പിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കമായിട്ടാണ് പ്രധാനമന്ത്രിയുടെ തൃശ്ശൂർ വരവിനെ ഇടത് മുന്നണി കാണുന്നത്. എ പ്ലസ് മണ്ഡലമായ തിരുവനന്തപുരത്തെ ഒഴിവാക്കി തൃശ്ശൂരില്‍ പ്രധാനമന്ത്രി എത്തിയതിന് പിന്നിലും മുന്നണി രാഷ്ട്രീയമുണ്ടെന്നാണ് ഭരണപക്ഷത്തിന്‍റെ കണക്ക് കൂട്ടല്‍. ഉത്തരേന്ത്യയിലേത് പോലെ ഹിന്ദുത്വ രാഷ്ട്രീയത്തെ കത്തിക്കാനുള്ള നീക്കമായിട്ടാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ സി.പി.എം വിലയിരുത്തുന്നത്.

TAGS :

Next Story