Quantcast

സ്വകാര്യ ബാങ്ക് ഭീഷണി: പത്തനംതിട്ടയിൽ സ്ത്രീ ആത്മഹത്യ ചെയ്തു; ഭർത്താവും മകനും ആശുപത്രിയിൽ

കൊടുമൺ സ്വദേശി ലീലാമ്മ നീലാംബരനാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    21 July 2025 2:30 PM IST

സ്വകാര്യ ബാങ്ക് ഭീഷണി: പത്തനംതിട്ടയിൽ സ്ത്രീ ആത്മഹത്യ ചെയ്തു; ഭർത്താവും മകനും ആശുപത്രിയിൽ
X

പത്തനംതിട്ട: സ്വകാര്യ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് പത്തനംതിട്ട കൊടുമണ്ണിൽ സ്ത്രീ ആത്മഹത്യ ചെയ്തു. കൊടുമൺ സ്വദേശി ലീലാമ്മ നീലാംബരനാണ് മരിച്ചത്. അമിത അളവിൽ ഗുളിക കഴിച്ചതായി സംശയമുള്ള ഭർത്താവിനെയും ഇളയ മകനെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് ലീലാമ്മ നീലാംബരനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പ്പയെടുക്കുകയും അതിന്റെ പേരില്‍ നിരവധി തവണ ബാങ്ക് ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബാങ്കിന്റെ കളക്ഷന്‍ ജീവനക്കാര്‍ ലീലാമ്മയുടെ മക്കളെ തടഞ്ഞുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മക്കളും ലീലാമ്മയും തമ്മില്‍ വഴക്കുണ്ടായി. ഇതാണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ.


TAGS :

Next Story