Quantcast

കൊച്ചിയിൽ നായകൾ ചത്ത സംഭവം; അന്വേഷണം ആരംഭിച്ചു

വിഷം കൊടുത്തു കൊന്നുവെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-09-14 01:56:40.0

Published:

14 Sept 2022 7:09 AM IST

കൊച്ചിയിൽ നായകൾ ചത്ത സംഭവം; അന്വേഷണം ആരംഭിച്ചു
X

കൊച്ചി: ഏരൂരിൽ നായകൾ ചത്തനിലയിൽ കണ്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നായകളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് കൂടുതൽ പരിശോധനകൾക്ക് സർക്കാർ ലാബിലേക്കയച്ചു. വിഷംകൊടുത്തു കൊന്നുവെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്.

അഞ്ച് നായകൾ അടുത്തടുത്ത് ചത്തു കിടക്കുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിൽ വിവരം നൽകിയത്. പൊലീസിനെ കൂടാതെ മൃഗസംരക്ഷണ വകുപ്പും, എസ്.പി.സി.എ പ്രവർത്തകരും സംഭവസ്ഥലത്ത് എത്തി. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തി.

കാക്കനാട് മേഖലാ പരിശോധന കേന്ദ്രത്തിൽ ആണ് രാസപരിശോധന നടക്കുക. ഒരാഴ്ചയ്ക്കകം ഫലം ലഭിക്കും.

TAGS :

Next Story