Quantcast

'കേരള സ്റ്റോറി 2' പ്രദര്‍ശനം തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി നിർമാതാക്കാൾ; പ്രത്യേക സിറ്റിങ്

അല്പസമയത്തിനകം ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ പരിഗണിക്കും

MediaOne Logo

Web Desk

  • Updated:

    2026-02-26 14:19:42.0

Published:

26 Feb 2026 7:47 PM IST

കേരള സ്റ്റോറി 2 പ്രദര്‍ശനം തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി നിർമാതാക്കാൾ; പ്രത്യേക സിറ്റിങ്
X

കൊച്ചി:'കേരള സ്റ്റോറി 2' പ്രദര്‍ശനം തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നൽകി നിർമാതാക്കാൾ. അപ്പീല്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്. ഇന്ന് രാത്രി ഏഴരയ്ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ പരിഗണിക്കും.

'കേരള സ്റ്റോറി 2' വിന്റെ നാളെത്തെ റിലീസിന് നേരത്തെ കോടതി അനുമതി നൽകിയിരുന്നില്ല. സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ്‌ ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് റിലീസ് തടഞ്ഞത്. ഇതോടെയാണ് അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

15 ദിവസത്തേക്കാണ് സ്റ്റേ അനുവധിച്ചിരുന്നത്. സിനിമ സമുദായിക വിഭജനത്തിന് കാരണമാകുമെന്നും എതിർപ്പുണ്ടെങ്കിൽ മേൽക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി. സെൻസർ ബോർഡ്‌ സിനിമ കണ്ട് കൃത്യമായി വിലയിരുത്തേണ്ടതായിരുന്നെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, പ്രദർശനാനുമതി തടയണമെന്ന ഹരജി നേരത്തെ തീർപ്പാക്കണം എന്ന നിർമ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ച് ഹരജി വീണ്ടും പരിഗണിക്കും. സിനിമയുടെ റിലീസ് നാളെയായതിനാൽ ഹൈക്കോടതിയിൽ നിന്നും പ്രതികൂല ഉത്തരവ് ഉണ്ടായാൽ മേൽക്കോടതിയിൽ സമീപിക്കാൻ സമയം വേണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. സിനിമ മുഴുവനായി കാണാൻ സമയമില്ലാത്തതിനാൽ ചിത്രത്തിന്റെ ടീസർ പരിഭാഷ കണ്ടായിരിക്കും കോടതി ഉത്തരവിടുക.

കോടതിയിലെ യിലെ വാദം തീരും വരെ കേരള സ്‌റ്റോറി സിനിമയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഹരജിക്കാരുടെ വാദങ്ങള്‍ സിനിമയുടെ നിര്‍മാതാക്കള്‍ അപ്രസക്തമാക്കരുതെന്നും കോടതി പറഞ്ഞു. ജഡ്ജിമാർ സിനിമ കണ്ട് വിലയിരുത്തുന്നതിൽ എതിർപ്പ് അറിയിച്ചും നിർമാതാവ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് നിർമ്മാതാവ് വിപുൽ അമൃത്പാൽ സത്യവാങ്മൂലം ഹൈകോടതിയിൽ സമർപ്പിച്ചത്. സിനിമ കണ്ടു വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനു മാത്രമാണെന്നും,, അതിനുമുകളിൽ ഹൈക്കോടതിയുടെ അധികാരം ഉപയോഗിക്കുന്നത് ശരിയല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. രണ്ടു മിനിറ്റ് മാത്രമുള്ള ടീസർ കണ്ടുകൊണ്ട് ചിത്രതെ വിലയിരുത്താൻ പാടില്ലെന്നും ചിത്രത്തിന്റെ റിലീസിന് ആവശ്യമായ നിയമ നടപടികളെല്ലാം പൂർത്തീകരിച്ചതാണെന്നുമാണ് സത്യവാങ്മൂലം.

സിനിമയുടെ പേര് മാറ്റാൻ കഴിയില്ലെന്നും,, കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ സംഭവങ്ങൾ ചിത്രത്തിൽ പറയുന്നതുകൊണ്ട് തന്നെ പേരിലെ "ഗോസ് ബിയോണ്ട് " അതിനെയാണ് സൂചിപ്പിക്കുന്നതെന്നുമാണ്നിർമ്മാതാവിന്റെ വാദം. സിനിമയുടെ റിലീസ് വരുന്ന സാഹചര്യത്തിൽ ഹരജി ദുരുദ്ദേശപരമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട എല്ലാ ഹരജികളിലും വിശദമായ വാദം കേട്ട കോടതി ഹരജിക്കാരുടെ ആവശ്യം സത്യസന്ധമെന്നും, ഹരജിക്കാരുടെ വാദങ്ങൾ നിർമാതാക്കൾ അപ്രസക്തമാക്കരുതെന്നും പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ വാദങ്ങൾ തീരുന്നതു വരെ സിനിമയുടെ റിലീസ് പാടില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ നിർദേശിക്കുകയായിരുന്നു.

TAGS :

Next Story