Quantcast

ഹിജാബ് വിലക്കിനെതിരെ പ്രതിഷേധം; അറസ്റ്റ് ചെയ്‌ത എസ്‌ഐഒ പ്രവർത്തകരെ വിട്ടയക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി

എസ്‌ഐഒ സംസ്ഥാന സെക്രട്ടറിമാരായ സഈദ് കടമേരി, കെ പി തഷ്രീഫ്, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. റഹ്മാന്‍ ഇരിക്കൂര്‍, അസ്ലഹ് കക്കോടി, കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി ഷഫാഖ് കക്കോടി എന്നിവരടക്കം 16 പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2022-09-27 07:11:22.0

Published:

27 Sep 2022 6:58 AM GMT

ഹിജാബ് വിലക്കിനെതിരെ പ്രതിഷേധം; അറസ്റ്റ് ചെയ്‌ത എസ്‌ഐഒ പ്രവർത്തകരെ വിട്ടയക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി
X

കോഴിക്കോട്: കോഴിക്കോട് പ്രൊവിഡൻസ് സ്‌കൂളിലെ പ്രതിഷേധത്തിനിടെ അറസ്റ്റിലായ എസ്ഐഒ, ജിഐഒ പ്രവർത്തകരെ വിട്ടയക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി. പ്രൊവിഡൻസ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരെ എസ്‌ഐഒ, ജിഐഒ കോഴിക്കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ബഹുജന മാര്‍ച്ചിനിടെ ആയിരുന്നു അറസ്റ്റ്. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. പ്രൊവിഡൻസിന്റെ എയ്ഡഡ് പദവി റദ്ദാക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടു.

എസ്‌ഐഒ സംസ്ഥാന സെക്രട്ടറിമാരായ സഈദ് കടമേരി, കെ പി തഷ്രീഫ്, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. റഹ്മാന്‍ ഇരിക്കൂര്‍, അസ്ലഹ് കക്കോടി, കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി ഷഫാഖ് കക്കോടി എന്നിവരടക്കം 16 പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ രണ്ട് വനിതകളുമുണ്ട്.

പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വണ്ണിന് ചേർന്ന വിദ്യാർഥിനിക്കാണ് ഹിജാബ് ധരിക്കാൻ അനുമതി നിഷേധിച്ചത്. യൂണിഫോമിൽ ശിരോവസ്ത്രം ഉൾപ്പെടുന്നില്ലെന്നായിരുന്നു അധികൃതരുടെ വാദം. തുടർന്ന് പെൺകുട്ടി സ്‌കൂളിൽ നിന്ന് ടിസി വാങ്ങിയിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പെൺകുട്ടിയുടെ രക്ഷിതാവ് പരാതി നൽകിയിരുന്നു. സ്‌കൂൾ അധികൃതർക്കെതിരെ കനത്ത പ്രതിഷേധമാണ് നടക്കുന്നത്.

TAGS :

Next Story