Quantcast

'പറഞ്ഞതെല്ലാം പച്ചക്കള്ളങ്ങള്‍'; ലക്ഷദ്വീപ് കലക്ടര്‍ക്കെതിരെ ദ്വീപില്‍ വ്യാപക പ്രതിഷേധം

കില്‍ത്താന്‍ ദ്വീപിനെ അപകീര്‍ത്തിപ്പെടുത്തുന്ന കലക്ടറുടെ പ്രസ്താവനക്കെതിരെയാണ് പ്രതിഷേധം നടന്നത്

MediaOne Logo

Web Desk

  • Published:

    27 May 2021 2:56 PM GMT

പറഞ്ഞതെല്ലാം പച്ചക്കള്ളങ്ങള്‍; ലക്ഷദ്വീപ് കലക്ടര്‍ക്കെതിരെ ദ്വീപില്‍ വ്യാപക പ്രതിഷേധം
X

ലക്ഷദ്വീപ് കലക്ടര്‍ക്കെതിരെ ദ്വീപിലും പ്രതിഷേധം. കില്‍ത്താന്‍ ദ്വീപില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രവര്‍ത്തകര്‍ കലക്ടര്‍ അസ്കര്‍ അലിയുടെ കോലം കത്തിച്ചു. കില്‍ത്താന്‍ ദ്വീപിനെ അപകീര്‍ത്തിപ്പെടുത്തുന്ന കലക്ടറുടെ പ്രസ്താവനക്കെതിരെയാണ് പ്രതിഷേധം നടന്നത്.

കില്‍ത്താന്‍ ദ്വീപില്‍ കുറ്റകൃത്യങ്ങള്‍ കൂടുതലാണെന്നും ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായും കലക്ടര്‍ പറഞ്ഞിരുന്നു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയ ലക്ഷദ്വീപ് കലക്ടര്‍ക്കെതിരെ യുവജന സംഘടനകള്‍ പ്രതിഷേധിച്ചതിനു പിന്നാലെയാണ് ലക്ഷദ്വീപിലും പ്രതിഷേധമുയര്‍ന്നത്.

ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളെ ന്യയീകരിച്ച് കലക്ടര്‍ അസ്കര്‍ അലി രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപിന്‍റെ വികസനത്തിനായുള്ള ശ്രമമാണ് അവിടെ നടക്കുന്നതെന്നും ഇത് ജനങ്ങൾക്ക് കൂടുതൽ തൊഴിലും മികച്ച വിദ്യാഭ്യാസവും ലഭിക്കാൻ കാരണമാകുമെന്നും കലക്ടര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ലക്ഷദ്വീപിനെക്കുറിച്ച് പുറത്ത് വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു. ലക്ഷദ്വീപിലെ അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. മദ്യവിൽപ്പന ലൈസൻസ് വിനോദ സഞ്ചാര മേഖലയ്ക്ക് മാത്രമാണ്. ദ്വീപില്‍ മയക്കുമരുന്ന് കടത്ത് ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചതായും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

















TAGS :

Next Story