Quantcast

കേന്ദ്രസർക്കാർ അവഗണനക്കെതിരെ പ്രക്ഷോഭം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹം ആരംഭിച്ചു

സമരം ഇന്ന് വൈകിട്ട് അഞ്ചിന് സമാപിക്കും

MediaOne Logo

Web Desk

  • Published:

    12 Jan 2026 10:19 AM IST

കേന്ദ്രസർക്കാർ അവഗണനക്കെതിരെ പ്രക്ഷോഭം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹം ആരംഭിച്ചു
X

തിരുവനന്തപുരം:കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സത്യഗ്രഹ സമരം ആരംഭിച്ചു.പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന സത്യഗ്രഹ സമരത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.വൈകിട്ട് അഞ്ച് മണി വരെ സമരം നീണ്ടു നിൽക്കും.

കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ നടത്തിയ സമരത്തിൻറെ തുടർച്ചയാണ് തിരുവനന്തപുരത്തും നടക്കുന്നത്.ഘടകകക്ഷികളും മുന്നണിയുമായി സഹകരിക്കുന്ന പാർട്ടികളും ,വർഗ്ഗ ബഹുജന സംഘടനകളും പ്രകടനമായി എത്തി സത്യഗ്രഹത്തിന് പിന്തുണ അറിയിക്കും.

കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളം കൈവരിച്ച വികസന നേട്ടങ്ങളെ തകർക്കാനുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ പ്രേരിത നീക്കങ്ങൾക്കെതിരെയുള്ള സുപ്രധാനമായ സമരമുഖമാണ് ഇതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

'വികസനമുന്നേറ്റത്തെ തടസ്സപ്പെടുത്തി സര്‍ക്കാരിനെയും നാടിനെയും ശ്വാസംമുട്ടിക്കാനായി കേന്ദ്രം അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക ഉപരോധം വലിയ ജനരോഷമുയര്‍ത്തിയിട്ടുണ്ട്. ജനകീയ വികസന പദ്ധതികള്‍ നടപ്പാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് കൈവന്ന സ്വീകാര്യതയെ ഇല്ലാതാക്കാനുള്ള നീക്കമാണിത്. സ്ത്രീസുരക്ഷാ പദ്ധതി, കണക്റ്റ് ടു വര്‍ക് സ്‌കോളര്‍ഷിപ് തുടങ്ങിയ ഇടപെടലുകളെയും ക്ഷേമപെന്‍ഷന്‍ വിതരണം പോലുള്ള നടപടികളെയും തടസ്സപ്പെടുത്തുന്ന കേന്ദ്രനീക്കത്തെ കേരളം ചെറുക്കുകതന്നെ ചെയ്യുമെന്നും' മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

TAGS :

Next Story